ചക്കിട്ടപാറ പൂഴിത്തോട് നിവാസികൾക്ക് ആശ്വാസം; എക്കൽ പാലത്തിൻ്റെ നിർമാണ പ്രവർത്തികൾ ആരംഭിച്ചു


ചക്കിട്ടപാറ: പൂഴിത്തോട് നിവാസികൾക്ക് ആശ്വാസിക്കാം. എക്കൽ പാലത്തിൻ്റെ നിർമാണ പ്രവർത്തികൾ ആരംഭിച്ചു. പൂഴിത്തോട് ഭാഗത്ത് നിന്നും അപ്രോച്ച് റോഡിൻ്റെ പ്രവർത്തിയും മരുതോങ്കര പഞ്ചായത്തിലെ എക്കൽ ഭാഗത്ത് നിന്ന് പാലത്തിൻ്റെ പ്രവർത്തിയുമാണ് ആരംഭിച്ചത് . പതിനഞ്ച് കോടി എഴുപത്തിയഞ്ച് ലക്ഷം രൂപ ചെലവിലാണ് നിർമാണം.

ഊരാളുങ്കൽ സൊസൈറ്റിക്കാണ് നിർമ്മാണ ചുമതല. എക്കൽ പാലം കുറ്റ്യാടി, പേരാമ്പ്ര എന്നീ രണ്ട് നിയമസഭാ മണ്ഡലങ്ങളേയും തമ്മിൽ ബന്ധിപ്പിക്കുന്നതാണ്. കൂടാതെ വടകര കൊയിലാണ്ടി താലൂക്കുകളെയും ചക്കിട്ടപാറ, മരുതോങ്കര ഗ്രാമപഞ്ചായത്തുകളെയും തമ്മിൽ ബന്ധിപ്പിക്കുന്ന പാതയുമാണ്. പ്രവർത്തികൾ ചക്കിട്ടപാറ പഞ്ചായത്ത് പ്രസിഡണ്ട് കെ സുനിലിൻ്റെ നേതൃത്വത്തിൽ പരിശോധന നടത്തി.

പാലം യാഥാർത്ഥ്യമായാൽ മരുതോങ്കര പഞ്ചായത്തിലെ എക്കൽ പ്രദേശം പൂഴിത്തോടിനോട് അടുത്ത പ്രദേശമായി മാറും.ഇതോടെ ഒറ്റപ്പെടുന്ന പൂഴിത്തോടിന് ഇത് വലിയ ആശ്വസമാകും .