രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയതില്‍ നാടെങ്ങും പ്രതിഷേധ സ്വരമുയര്‍ന്നു; പേരാമ്പ്രയില്‍ പ്രതിഷേധ പ്രകടനവും റോഡ് ഉപരോധവുമായി കോണ്‍ഗ്രസ്


പേരാമ്പ്ര: രാഹുല്‍ ഗാന്ധിയുടെ പാര്‍ലിമെന്റ് അംഗത്വം റദ്ദ് ചെയ്ത് അയോഗ്യനാക്കിയതില്‍ പ്രതിഷേധിച്ച് പേരാമ്പ്രയില്‍ കോണ്‍ഗ്രസ് പ്രതിഷേധ പ്രകടനവും റോഡ് ഉപരോധവും നടത്തി.

ഉപരോധസമരം എന്‍.എസ്.യു.ഐ അഖിലേന്ത്യാ സെക്രട്ടറി കെ.എം. അഭിജിത്ത് ഉദ്ഘാടനം ചെയ്തു. കെ. മധു കൃഷ്ണന്‍ അദ്ധ്യക്ഷനായി.

യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ കെ. ബാലനാരായണന്‍, ഡിസിസി ജനറല്‍ സെക്രട്ടറിമാരായ രാജന്‍ മരുതേരി, മുനീര്‍ എരവത്ത്, യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. രാഗേഷ്, വി. വിദിനേശന്‍, കെ.സി. രവീന്ദ്രന്‍, സി.കെ. ബാലന്‍, ബഷീര്‍ പരിയാരം, പി.എം. പ്രകാശന്‍, സുനില്‍ കുമാര്‍ പി.എസ്, എസ്. സുനന്ദ്, വി.ടി. സൂരജ്, രമേഷ് മംത്തില്‍, വി.പി. സുരേഷ്, പൊയില്‍ സുര, അര്‍ജുന്‍ കറ്റയാട്ട്, റഫീഖ് കല്ലോത്ത്, സി.കെ. അജീഷ് എന്നിവര്‍ സംസാരിച്ചു.