‘റേഷന്‍ സംവിധാനം കാര്യക്ഷമമാക്കുക, ഷിഫ്റ്റ് സമ്പ്രദായം നിര്‍ത്തലാക്കുക, പുഴുക്കലരി ലഭ്യമാക്കുക’; കുറ്റ്യാടിയില്‍ കഞ്ഞി വെച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ്


കുറ്റ്യാടി: റേഷന്‍ സംവിധാനം അട്ടിമറിച്ച് പാവങ്ങളെ പട്ടിണിയിലാക്കുന്ന കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നടപടിക്കെതിരെ കുറ്റ്യാടിയില്‍ കഞ്ഞിവെപ്പ് പ്രതിഷേധം. മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കുറ്റ്യാടി ടൗണിലെ റേഷന്‍ കടയ്ക്ക് മുന്‍പിലാണ് കഞ്ഞിവെപ്പ് പ്രതിഷേധ സമരം നടത്തിയത്.

വിതരണത്തിലെ അപാകത പരിഹരിച്ച് റേഷന്‍ സംവിധാനം കാര്യക്ഷമമാക്കുക, അരിയുടെ ഗുണനിലവാരം ഉറപ്പു വരുത്തുക, ഷിഫ്റ്റ് സമ്പ്രദായം നിര്‍ത്തലാക്കി റേഷന്‍ കടകള്‍ പഴയപടിയാക്കുക, പുഴുക്കലരി ലഭ്യമാക്കുക എന്നീ ആവിശ്യങ്ങള്‍ ഉന്നയിച്ചാണ് കഞ്ഞി വെച്ച് പ്രതിഷേധിച്ചത്.

കഞ്ഞിവെപ്പു സമരം ബ്ലോക്ക് ജനറല്‍ സെകട്ടറി പി.പി ആലികുട്ടി ഉദ്ഘാടനം ചെയ്തു. മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് ശ്രീജേഷ് ഊരത്ത് അധ്യക്ഷത വഹിച്ചു.

എസ്.ജെ സജീവ്കുമാര്‍, സി.കെ രാമചന്ദന്‍, ഇ.എം അസ്ഹര്‍, മംഗലശ്ശേരി ബാലകൃഷ്ണന്‍, എ.സി അബ്ദുള്‍ മജീദ്, ഹാഷിം നമ്പാട്ടില്‍, എ.ടി ഗീത, പി.കെ ഷമീന, കെ.വി ജമീല, ലീബ സുനില്‍, കെ.പി ശ്രീനിജ, ബാപ്പറ്റ അലി, ചാരുമ്മല്‍ കുഞ്ഞബ്ദുല്ല, സി.എച്ച് മൊയ്തു, തയ്യില്‍ ബിന്ദു, പവിത്രന്‍ പള്ളത്തില്‍, തയ്യില്‍ നാണു തുടങ്ങിയവര്‍ പ്രസംഗിച്ചു

summary: the congress protested against the overthrow of the ration system in kuttyadi