സ്കൂട്ടറിലൂടെ പാലം കടക്കവെ കോൺക്രീറ്റ് പാലം തകർന്നു വീണു; വടകരയിൽ യുവാവും മൂന്ന് വയസുകാരനും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്


വടകര: കുരിക്കിലാട് അഴിയൂര്‍ ബ്രാഞ്ച് കനാലിലെ കോണ്‍ക്രീറ്റ് പാലം തകര്‍ന്നുവീണു. പാലത്തിലൂടെ സഞ്ചരിക്കുകയായിരുന്ന സ്കൂട്ടർ യാത്രികർ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. സ്കൂട്ടറിൽ‍ കിഴക്കയില്‍ മീത്തല്‍ വിനേഷും മൂന്ന് വയസുള്ള കുഞ്ഞുമാണുണ്ടായിരുന്നത്. ഇന്നലെ ഉച്ചക്ക് 12 മണിയോടെയാണ് സംഭവം.

സ്കൂട്ടര്‍ പാലത്തിലൂടെ പോകുമ്പോൾ പാലം തകരുകയായിരുന്നു. പാലം പതിയെ പൊട്ടി താഴ്ന്നതിനാലാണ് ഇവര്‍ രക്ഷപ്പെട്ടത്. 45 വര്‍ഷത്തെ പഴക്കമുള്ള പാലമാണ് തകര്‍ന്നത്.

മൂന്നുവര്‍ഷം മുന്‍പ് ചോറോട് സ്കൂള്‍ ഭാഗത്ത് പാലം തകര്‍ന്ന് സ്കൂള്‍ വിദ്യാര്‍ത്ഥി അപകടത്തില്‍പെട്ടിരുന്നു. അന്ന് പ്രശ്ന പരിഹാരമുണ്ടാകുമെന്ന് അധികാരികള്‍ പറഞ്ഞെങ്കിലും ഒന്നും നടന്നില്ല. പ്രശ്ന പിഹാരമാവശ്യപ്പെട്ട് നിരവധി തവണ ഇറിഗേഷന്‍ വകുപ്പിനെ സമീപിച്ചെങ്കിലും ഒരു നടപടിയും ഉണ്ടായില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. വിഷയത്തില്‍ നടപടിയെടുക്കണമെന്ന് യാത്രക്കാരുൾപ്പെടെയുള്ളവരുടെ ആവശ്യം.

Summary: The concrete bridge collapsed while crossing the bridge by scooter; In Vadakara, a young man and a three-year-old boy escaped unhurt