സാന്ത്വന സ്പർശം; നീർമാതളക്കാലം നൃത്തവിരുന്നിൽ സ്വരൂപിച്ച തുക കാരക്കാട് പാലിയേറ്റിവിന് കൈമാറി


ചോറോട്: മാധവിക്കുട്ടിയുടെ എഴുത്തും ജീവിതവും അരങ്ങിൽ ജ്വലിപ്പിച്ച റിയാ രമേശിന്റെ നീർമാതളക്കാലം നൃത്തവിരുന്നിൽ സ്വരൂപിച്ച തുക കാരക്കാട് പെയിൻ ആന്റ് പാലിയേറ്റിവിന് കൈമാറി. നാദാപുരം റോഡ് ത്രിനേത്ര സെൻ്റർ ഫോർ ഫെർഫോമിംഗ് ആർട്ട്സ് അരങ്ങിലെത്തിച്ച ദൃശ്യാവിഷ്ക്കാരത്തിൻ്റെ അണിയറ പ്രവർത്തകരെയും നർത്തികളെയും അനുമോദിച്ചു.

കാരക്കാട് എം.എൽ.പി സ്കൂളിൽ നടന്ന ചടങ്ങിൽ വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി ഗിരിജ, ചോറോട് പഞ്ചായത്ത് പ്രസിഡന്റ് പി.പി.ചന്ദ്രശേഖരൻ എന്നിവർ ഉപഹാരസമർപ്പണം നടത്തി. കെ.എം.സത്യൻ അധ്യക്ഷത വഹിച്ചു. ത്രിനേത്രയുടെ സാരഥി റിയാ രമേശിൽ നിന്നു പാലിയേറ്റീവ് വൈസ് ചെയർമാൻ പുന്നേരി ചന്ദ്രൻ തുക ഏറ്റുവാങ്ങി.

കെ.ടി.ദിനേശൻ, എം.വി.ലക്ഷ്മണൻ, പ്രേംകുമാർ വടകര, ഡൊമനിക്ക് മാർട്ടിൻ, വി.പി.പ്രഭാകരൻ, റിയാ രമേശ്, ബാലാജി ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. പി.പി.ദിവാകരൻ സ്വാഗതവും വി.ദിനേശൻ നന്ദിയും പറഞ്ഞു.

Summary: the comforting touch; The amount collected at the Neermathalakalam dance party was handed over to Karakkad Palliative