വടകര പഴയ ബസ് സ്റ്റാൻഡിലെ അടച്ചിട്ട ശുചിമുറി പുതുക്കി പണിയാനൊരുങ്ങുന്നു; നടപടികൾ തുടങ്ങി
വടകര: പഴയ ബസ് സ്റ്റാൻഡിലെ അടച്ചിട്ട ശുചിമുറി പുതുക്കി പണിയാനൊരുങ്ങുന്നു. ഇതിന്റെ നടപടികൾ തുടങ്ങിയതായി വടകര നഗരസഭ ആരോഗ്യ സ്റ്റാൻഡിംങ് കമ്മിറ്റി ചെയർ പേഴ്സൺ വടകര ഡോട് ന്യൂസിനോട് പറഞ്ഞു. ടെൻഡർ നടപടികൾ ഉൾപ്പടെയുള്ള നടപടികൾ ഉൾപ്പടെ പൂർത്തിയാകുന്ന മുറയ്ക്ക് ചുതിയ ശുചിമുറി കെട്ടിടത്തിന്റെ നിർമാണം ആരംഭിക്കും . എത്രയും പെട്ടെന്ന് കെട്ടിടം നിർമ്മിക്കാനാണ് ആലോചിക്കുന്നതെന്നും അവർ അറിയിച്ചു.
വടകര പഴയ ബസ് സ്റ്റാൻഡിലെ ശുചിമുറി നഗരസഭ അടച്ചു പൂട്ടിയിട്ട് ഒരു മാസമായി. ഇതേ തുടർന്ന് പഴയ സ്റ്റാൻഡിൽ എത്തുന്ന സ്ത്രീകൾ വലിയ ബുദ്ധിമുട്ടാണ് അനുഭവിക്കുന്നത്. കുലചന്തയിലെയോ ഷോപ്പിംങ് കോംപ്ളക്സിലേയോ ശുചിമുറിയാണ് യാത്രക്കാർ ഇപ്പോൾ ഉപയോഗിക്കുന്നത്.
പുരുഷന്മാർക്ക് മാത്രമായി ഉപയോഗിക്കാൻ പഴയ സ്റ്റാൻഡിൽ ഒരേ ശുചിമുറി മാത്രമേ ഉള്ളൂ. സ്ത്രീകൾ ഉപയോഗിക്കുന്ന ഭാഗവും, പുരുഷന്മാർ ഉപയോഗിക്കുന്ന എട്ട് ശുചിമുറികളുമാണ് അടച്ചിരിക്കുന്നത്. ടാങ്ക് നിറഞ്ഞതിനാലാണ് ഇത് അടച്ചിട്ടതെന്ന് നഗരസഭാ അധികാരികൾ അറിയിച്ചു.