റോഡിനിരുവശത്തും പൂച്ചെടികള്‍, ശുചിയായി അങ്ങാടിയും പരിസരവും; ക്ലീന്‍ കരുവണ്ണൂര്‍ പദ്ധതിയ്ക്ക് തുടക്കമായി


നടുവണ്ണൂര്‍: കരുവണ്ണൂര്‍ അങ്ങാടിയെ മനോഹരമാക്കാനുള്ള പദ്ധതികള്‍ക്ക് തുടക്കമായി. റോഡിനിരുവശത്തും പൂച്ചെടികള്‍ സ്ഥാപിച്ച് അങ്ങാടിയും പരിസരവും ശുചിയായി പരിപാലിക്കുന്ന ക്ലീന്‍ കരുവണ്ണൂര്‍ പദ്ധതിയുടെ പ്രഖ്യാപനവും ഓഫീസ് ഉദ്ഘാടനവും കെ.എം സച്ചിന്‍ദേവ് എം.എല്‍.എ നിര്‍വഹിച്ചു.

ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ടി.പി ദാമോദരന്‍ അധ്യക്ഷനായി. ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എം നിഷ, ആരോഗ്യവിദ്യാഭ്യാസ സ്ഥിരംസമിതി ചെയര്‍മാന്‍ ടി.സി സുരേന്ദ്രന്‍, സി.കെ സോമന്‍, സി സുധീഷ്, വി രാജു കരുവണ്ണൂര്‍, പി.പി സുരേഷ്, കെ.ടി ചന്ദ്രന്‍, സന്തോഷ് നരിക്കിലാട്ട്, അഷറഫ് പുതിയപ്പുറം തുടങ്ങിയവര്‍ സംസാരിച്ചു.

കരുവണ്ണൂര്‍ ആര്‍ട്ട് ഗാലറി പ്രവര്‍ത്തകരാണ് നേതൃത്വം നല്‍കുന്നത്.

summary: the clean karuvannur project to beautify the karuvannur town has started