ലഹരിക്കെതിരെ ഒന്നും ചെയ്യാത്ത സർക്കാരാണിതെന്ന വാദം തെറ്റ്; ഷഹബാസ് കൊലക്കേസ് പൊലീസ് കൃത്യമായി അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: താമരശ്ശേരിയിലെ ഷഹബാസ് കൊലക്കേസ് പൊലീസ് കൃത്യമായി അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.. കുട്ടികളിൽ അക്രമോത്സുകത വർധിക്കുകയാണ്. ഇത് എങ്ങനെ നേരിടണമെന്നത് സംബന്ധിച്ച് വിശദമായ ചർച്ച വേണമെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.
സിനിമയിലെ അക്രമവാസന പരിശോധിക്കണം. പരിശോധിക്കേണ്ടത് സെൻസർ ബോർഡാണ്. വയലൻസ് ആഘോഷിക്കപ്പെടുന്ന സ്ഥിതിയാണുള്ളത്. റാഗിങ് ക്യാമ്പസുകളിൽ തിരിച്ച് വരുന്നു. ഇത് എങ്ങനെ നേരിടണമെന്നതും ചർച്ച ചെയ്യും. ലഹരിക്കെതിരെ ഒരുമയാണ് വേണ്ടതെന്നും രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങളല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ലഹരിക്കെതിരെ ഒന്നും ചെയ്യാത്ത സർക്കാറാണെന്ന രമേശ് ചെന്നിത്തലയുടെ വാദം തെറ്റാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.’ലഹരി പ്രതിരോധിക്കാൻ ഡി ഹണ്ട് നടത്തി. പരിശോധനയിൽ 2762 കേസ് രജിസ്റ്റർ ചെയ്തു. ആൻറി നാർക്കോട്ടിക്സ് കൺട്രോൾ റൂം 24 മണിക്കൂറും പ്രവർത്തിക്കുന്നുണ്ട്. ലഹരിയുടെ യഥാർത്ഥ സ്രോതസ്സിലേക്ക് എത്തിച്ചേരാൻ ശ്രമം നടത്തിയിട്ടുണ്ട്. വിമുക്തിയുടെ പ്രവർത്തനം മികച്ച രീതിയിൽ നടക്കുന്നു. എക്‌സൈസിന് ആയുധമില്ലെന്നാരോപണം തെറ്റാണ്. എക്‌സൈസ് വകുപ്പിന് 8 എംഎം ഓട്ടോ പിസ്റ്റൽ തോക്കുകൾ ഉൾപെടെയുള്ള സംവിധാനങ്ങൾ ഉണ്ടെന്നും അദ്ധേഹം വ്യക്തമാക്കി.