‘പണം നഷ്ടപ്പെട്ട മകളെ കണ്ടപ്പോൾ ഞാൻ എന്റെ മകളെത്തന്നെയാണ് ഓർത്തത്, പണം നൽകിയത് തിരിച്ചു കിട്ടുമെന്ന പ്രതീക്ഷയോടെയല്ല’, മനസ്സിൽ സന്തോഷവും കണ്ണിൽ ഈറനണിയിക്കുന്നതുമായിരുന്നു ആ വാക്കുകൾ; പണം നഷ്ടപ്പെട്ട് വിഷമിച്ചിരുന്ന മകൾക്ക് പണം നൽകി സഹായിച്ച പേരാമ്പ്രയിലെ ഹോംഗാർഡ് സുരേഷ് ബാബുവുമായുള്ള അനുഭവം പങ്കുവെച്ച് ബാപ്പ


പേരാമ്പ്ര: നല്ല വ്യക്തിത്വങ്ങള്‍ ഇന്നും നമുക്കിടയിലുണ്ട്. അവര്‍ അത്യവശ്യ സമയങ്ങളില്‍ നമുക്ക് സഹായവുമായി എത്തും. വിദേശത്ത് ജോലി ചെയ്യുന്ന നൊച്ചാട് സ്വദേശി ഷാനവാസും അത്തരത്തിലൊരാളെ പരിചയപ്പെട്ട സന്തോഷത്തിലാണ്. പേരാമ്പ്ര ട്രാഫിക്ക് സ്റ്റേഷനിലെ ഹോംഗാര്‍ഡിനെക്കുറിച്ചാണ് അദ്ദേഹം പേരാമ്പ്ര ന്യൂസുമായി സംസാരിച്ചത്.

തന്റെ മകളുടെ ഒരു പരീക്ഷയുടെ ഫീസടക്കാനായാണ് കഴിഞ്ഞ ദിവസം കുടുംബം പേരാമ്പ്രയിലെത്തിയത്. എന്നാല്‍ ബസ്സില്‍ വച്ച് പണം നഷ്ടപ്പെടുകയായിരുന്നു. എന്തുചെയ്യണമെന്നറിയാതെ വിഷമിച്ചിരിക്കുന്നതിനിടെ മകനും മകളും സ്റ്റേഷനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന സുരേഷ് ബാബു സാറിനോട് വിവരം പറഞ്ഞു. ഇത്തരം കേസുകള്‍ ഇപ്പോള്‍ പതിവാണെന്നു പറഞ്ഞ അദ്ദേഹം ഉടന്‍ തന്നെ മകളോട് എന്താവശ്യത്തിന് വന്നതായിരുന്നെന്ന് അന്വേഷിച്ചു. പരീക്ഷയുടെ ഫീസടക്കാനാണെന്നറിഞ്ഞപ്പോള്‍ അദ്ദേഹം ഒന്നും ചിന്തിക്കാതെ 1500 രൂപയെടുത്ത് മകള്‍ക്കു നല്‍കി.

ഒരിക്കല്‍ പോലും കണ്ടിട്ടില്ലാത്ത എന്റെ മകള്‍ക്കായി അദ്ദേഹം ആ നിമിഷത്തില്‍ ചെയ്തത് വലിയ സഹായമായിരുന്നു. പിന്നീട് ഞാനും എന്റെ വാപ്പയും അദ്ദേഹത്തെ വിളിച്ചു നന്ദി പറയാനായി എന്നാല്‍ അദ്ദേഹം പറഞ്ഞത് പണം നഷ്ടപ്പെട്ട മകളെ കണ്ടപ്പോള്‍ ഞാന്‍ എന്റെ മകളെത്തന്നെയാണ് ഓര്‍ത്തത്. അവളെപ്പോലെ കണ്ടു തന്നെയാണ് ഞാനവള്‍ക്ക് പണം നല്‍കിയത് അല്ലാതെ തിരിച്ചു കിട്ടണമെന്ന പ്രതീക്ഷയോടെയല്ല എന്നാണ്. ആ വാക്കുകള്‍ വീണ്ടും സന്തോഷവും കണ്ണുകളെ ഈറനണിയിക്കുകയും ചെയ്തതായി ഷാനവാസ് പറഞ്ഞു. പിന്നീട് കുടുംബം അദ്ദേഹത്തെ നേരിട്ടുകണ്ടും സന്തോഷം പങ്കുവെച്ചു.

പണത്തിന്റെ മൂല്യത്തേക്കാളുപരിയാണ് ചില നിമിഷത്തില്‍ അത് ലഭിക്കുമ്പോഴുണ്ടാവുന്ന വില. സുരേഷ് ബാബു സാറിനെ പോലുള്ള നല്ല മനസ്സിനുടമയായ വ്യക്തിയെ പരിചയപ്പെടാന്‍ പറ്റിയതില്‍ തന്നെ വളരെ സന്തോഷം തോന്നുന്നെന്നും ഷാനവാസ് പറഞ്ഞു.

summary: The child’s father, Suresh Babu, the home guard who helped his daughter who had lost money, shared his experience