വിജയികള്‍ക്ക് അനുമോദനവും അധ്യാപകര്‍ക്ക് യാത്രയയപ്പും; പരിപാടി സംഘടിപ്പിച്ച് ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സമിതി


ചെറുവണ്ണൂര്‍: ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സമിതിയുടെ നേതൃത്വത്തില്‍ എല്‍എസ്എസ്, യുഎസ്എസ് വിജയികള്‍ക്ക് അനുമോദനവും വിരമിക്കുന്ന അധ്യാപകര്‍ക്കായി യാത്രയയപ്പും സംഘടിപ്പിച്ചു.

ഗ്രാമപഞ്ചായത്ത് ഹാളില്‍ വച്ച് നടന്ന പരിപാടി പഞ്ചായത്ത് പ്രസിഡന്റ് എന്‍.ടി. ഷിജിത്ത് ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ശ്രീഷ ഗണേഷ് അധ്യക്ഷത വഹിച്ചു.

പി.ഇ.സി കണ്‍വീനര്‍ ബിജുന സ്വാഗതം പറഞ്ഞു. രമേശ് കാവില്‍ മുഖ്യാതിഥിയായി. വാര്‍ഡ് അംഗങ്ങളായ എ.കെ. ഉമ്മര്‍, ആര്‍.പി. ഷോഭിഷ്, എം.എം. രഘുനാഥ്, ആദില നിബ്രാസ്, എ. ബാലകൃഷ്ണന്‍, പി. മോനിഷ, കെ.എം. ബിജിഷ, ഇ.കെ. സുബൈദ, പി. മുംതാസ് എന്നിവര്‍ സംസാരിച്ചു.

വിരമിക്കുന്ന അധ്യാപകരായ വി.പി. ഉണ്ണികൃഷ്ണന്‍, പയ്യത്ത് ബാബു, വി.വി. ഉഷാകുമാരി, വി. രാജീവന്‍, ടി. അബ്ദുള്‍ ലത്തീഫ്, കെ.കെ. വത്സല, എല്‍.പി. ശ്രീലത, സി. ശോഭന എന്നിവര്‍ക്കായാണ് യാത്രയയപ്പ് സംഘടിപ്പിച്ചത്.