ചേലക്കാട് മിനി പിക്കപ്പ് വാന്‍ മതിലിനിടിച്ച് തലകീഴായി മറിഞ്ഞു


നാദാപുരം: ചേലക്കാട് മിനി പിക്കപ്പ് വാന്‍ മതിലിനിടിച്ച് തലകീഴായി മറിഞ്ഞു. ഇന്ന് വൈകുന്നേരം 4മണിയോടെയാണ് സംഭവം. മലപ്പുറം സ്വദേശികളായ രണ്ട് പേരാണ് വാഹനത്തിലുണ്ടായിരുന്നത്. കല്ലാച്ചി ഭാഗത്ത് നിന്നും കുറ്റ്യാടി ഭാഗത്തേക്ക് പോവുകയായിരുന്നു വാന്‍. മഴയത്ത് വാഹനം തെന്നിമാറി മതിലിനിടിച്ചതായാണ് വിവരം.

നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് നാദാപുരം അഗ്നിരക്ഷാസേന സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ വാഹനത്തിന്റെ ഉള്ളില്‍ അകപ്പെട്ടവരെ പുറത്തെടുത്തു. പരിക്കേറ്റ രണ്ടുപേരെയും അഗ്നിരക്ഷാസേനയുടെ വാഹനത്തിൽ നാദാപുരം ഗവണ്‍മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം.

നാദാപുരം സ്റ്റേഷൻ ഓഫീസർ വരുൺ എസിന്റെ നേതൃത്വത്തിൽ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ സജി ചാക്കോ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ സ്വപ്നേഷ് എൻ.കെ, ആദർശ് വി കെ, സുദീപ് എസ്.ഡി, അനൂപ് കെ.കെ, ജിഷ്ണു ആർ, അശ്വിൻ മലയിൽ, സജീഷ് എം, സുജിത്ത് വി.എ എന്നിവർ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.