നൊയമ്പ് കാലത്തൊരു ഒത്തുകൂടൽ; ചാലിക്കര ശാഖ മുസ്ലിം യൂത്ത് ലീഗിന്റെ ഇഫ്താർ സംഗമം


പേരാമ്പ്ര: ചാലിക്കര ശാഖ മുസ്ലിം യൂത്ത് ലീഗ് ഇഫ്താർ സംഗമം സംഘടിപ്പിച്ചു. മുഹമദലി ബാഖവി പരിപാടി ഉദ്ഘാടനം ചെയ്തു.

പ്രസിഡന്റ് ആഷിഖ് കുന്നത്ത് അദ്ധ്യക്ഷത വഹിച്ചു. ജനറൽ സിക്രട്ടറി കെ.പി.കെ. ഹാരിസ് സ്വാഗതം പറഞ്ഞു. അൻവർ നൊച്ചാട് മുഖ്യപ്രഭാഷണം നടത്തി.

എസ്.കെ. അസ്സയിനാർ, പി.സി. മുഹമദ് സിറാജ്, പി.കെ. ഇബ്രാഹിം, ഹാരിസ് പി, സഹീർ വാളൂർ, സി. അബ്ദുറഹിമാൻ, പി.കെ.കെ. നാസർ, കെ.ടി. ഹബിബ്, ജസിൽ എം.പി. തുടങ്ങിയവർ സംസാരിച്ചു.