കേന്ദ്രസംഘം വിലങ്ങാട്ടെത്തി; ഉരുൾപൊട്ടി ദുരന്തം വിതച്ച പ്രദേശങ്ങൾ സന്ദർശിച്ചു
നാദാപുരം: ഉരുൾപൊട്ടി കനത്ത നാശനഷ്ടമുണ്ടായ വിലങ്ങാട് മലയോരത്ത് കേന്ദ്ര ദുരന്ത നിവാരണ പഠനസംഘം ഇന്ന് സന്ദർശനം നടത്തി. സംഘം മഞ്ഞചീളി, വായാട്, പന്നിയേരി, കുറ്റല്ലൂർ, മാടാഞ്ചേരി, മലയങ്ങാട്, വിലങ്ങാട് ടൗൺ എന്നിവിടങ്ങളാണ് സന്ദർശനം നടത്തിയത്.
റൂർക്കിയിലെ സെൻട്രൽ ബിൽഡിംഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (സി.ബി.ആർ.ഐ) ഡയരക്ടർ പ്രൊഫസർ ആർ.പ്രദീപ്‌കുമാർ, സി.ബി.ആർ.ഐയിലെ മുഖ്യ ശാസ്ത്രഞ്ജനും പ്രൊഫസറുമായ ഡോ. ഡി.പി.കനുങ്കോ, സി.ബി.ആർ.ഐയിലെ മുഖ്യ ശാസ്ത്രഞ്ജൻ അജയ് ചൗരസ്യ, സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി (കെ.എസ്.ഡി.എം.എ) മെമ്പർ സെക്രട്ടറി ഡോ. ശേഖർ എൽ കുര്യാക്കോസ്, തിരുവനന്തപുരം സെസിൽ നിന്ന് വിരമിച്ച ശാസ്ത്രഞ്ജൻ ജി.ശങ്കർ എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്.
ഇവർക്കൊപ്പം കെ.എസ്.ഡി.എം.എ പ്രൊജക്റ്റ് ഓഫീസർ ഡോ. മിഥില മല്ലിക, ഡെപ്യൂട്ടി കളക്ടർ (ദുരന്ത നിവാരണം) ഇ.അനിത തുടങ്ങിയവരും ഉണ്ടായിരുന്നു. ഇ.കെ.വിജയൻ എംഎൽഎ, തുണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.പി.വനജ, വാണിമേൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സെൽമ രാജു, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ,
വടകര തഹസിൽദാർ ഡി.രഞ്ജിത്ത്, ഹെഡ് കോർട്ടർ തഹസിൽദാർ ഇ.കെ.ഷാജി തുടങ്ങിയവർ കേന്ദ്രസംഘത്തെ അനുഗമിച്ചു.
The central team reached Vilangat; Visited the areas hit by landslides