ചെക്യാട് കണ്ടിവാതുക്കലിൽ കാർ കൊക്കയിലേക്ക് മറിഞ്ഞു; രണ്ട് പേർക്ക് പരിക്ക്
നാദാപുരം: ചെക്യാട് കണ്ടിവാതുക്കലിൽ കാർ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞു. രണ്ട് പേർക്ക് പരിക്കേറ്റു. മൊകേരി സ്വദേശി ബാബു (61) കല്ലാച്ചി സ്വദേശി കുഞ്ഞിക്കണ്ണൻ (72) എന്നിവർക്കാണ് പരിക്കേറ്റത്.
ഇന്നലെ വൈകുന്നേരമാണ് അപകടം. കണ്ടി വാതുക്കലിനടുത്ത് പനോലക്കാവ് എന്ന സ്ഥലത്തെ കുത്തനെയുള്ള കയറ്റം കയറുന്നതിനിടെ കാറ് പിന്നോട്ട് വന്ന് 30 മീറ്ററോളം താഴ്ച്ചയിലേക്ക് മറിയുകയായിരുന്നു. ഇതിനിടെ മുൻഭാഗത്തുണ്ടായിരുന്ന ബാബു പെട്ടെന്ന് സൈഡിലെ ഡോർ തുറന്ന് പുറത്തേക്ക് തെറിച്ച് വീണു.
തലക്ക് സാരമായി പരിക്കേറ്റ ബാബുവിനെ വടകര ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂടെ ഉണ്ടായിരുന്ന ഡ്രൈവറടക്കം രണ്ട് പേർ പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.
summery: The car overturned in Chekkiad Kandiwatukal