റോഡിലെ കുഴി മറികടക്കാൻ ശ്രമിക്കുന്നതിനിടെ താമരശ്ശേരി അടിവാരത്ത് കാർ തോട്ടിലേക്ക് മറിഞ്ഞു; തലകുത്തനെ മറിഞ്ഞ കാറിൽ നിന്നും യാത്രക്കാരെ രക്ഷിച്ചത് ഏറെ പണിപ്പെട്ട്


താമരശ്ശേരി: താമരശ്ശേരി ചുരത്തിന് സമീപം അടിവാരത്ത് കാർ തോട്ടിലേക്ക് മറിഞ്ഞ് അപകടം. റോഡിലെ കുഴികൾ കാരണം ഓരം ചേർന്ന് പോയ കാറാണ് തോട്ടിലേക്ക് മറിഞ്ഞത്. കാറില്‍ ആറു പേരായിരുന്നു ഉണ്ടായിരുന്നത്.

വയനാട്ടില്‍ നിന്ന് മലപ്പുറത്തേക്ക് പോവുകയായിരുന്ന മേല്‍മുറി സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റവരെ മുക്കത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ കാര്‍ ഭാഗികമായി തകര്‍ന്നു.

തോട്ടിലേക്ക് മറിഞ്ഞ കാര്‍ കുത്തനെ നില്‍ക്കുകയായിരുന്നു. നാട്ടുകാർ ഏറെ പണിപ്പെട്ടാണ് കാറിലുണ്ടായിരുന്നവരെ പുറത്തെത്തിച്ചത്. റോഡിലെ കുഴികൾ വാഹനയാത്രക്കാർക്ക് വലിയ ഭീഷണിയായി മാറുകയാണ്. ഇവിടെ അപകടങ്ങൾ പതിവാണെന്ന് നാട്ടുകാർ പറയുന്നു.

Summary: While trying to cross a pothole in the road, the car fell into a ditch at the Thamarassery Vaithiri; It took a lot of work to save the passengers from the overturned car