അർബുദ ബാധിതരാണ് ഇരുവരും; എരവട്ടൂര്‍ സ്വദേശികളായ സഹോദരങ്ങൾ ചികിത്സയ്ക്കായി സുമനസുകളുടെ കാരുണ്യം തേടുന്നു


പേരാമ്പ്ര: എരവട്ടൂര്‍ സ്വദേശികളായ അർബുദ ബാധിതരായ സഹോദരങ്ങൾ ചികിത്സയ്ക്കായി സുമനസ്സുകളുടെ സഹായം തേടുന്നു. എരവട്ടൂര്‍ കക്കുടുമ്പില്‍ പ്രകാശനും (40) ജ്യേഷ്ഠസഹോദരന്‍ രാജനുമാണ് അർബുദ രോ​ഗത്തിന് ചികിത്സയിൽ കഴിയുന്നത്.

ഭിന്നശേഷിക്കാരനായ പ്രകാശന് സ്വാധീനമുള്ള കാലിനാണ് രോഗം പിടിപെട്ടത്. തലശ്ശേരി മലബാര്‍ കാന്‍സര്‍ സെന്ററില്‍ ചികിത്സയില്‍ കഴിയുന്ന പ്രകാശന്‍ രണ്ട് ലക്ഷത്തോളം രൂപ കടം വാങ്ങിയാണ് ചികിത്സ നടത്തിയത്. തുടര്‍ചികിത്സക്ക് അഞ്ച് ലക്ഷം രൂപ കൂടി വേണം. രാജന്റെ ചികിത്സക്കും വലിയ തുക വേണം.

സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന ഈ കുടുംബത്തെ സഹായിക്കാന്‍ പഞ്ചായത്ത് പ്രസിഡന്‍റ് വി.കെ. പ്രമോദിന്റെ അധ്യക്ഷതയിൽ യോ​ഗം ചേർന്നു. ഗ്രാമപഞ്ചായത്തംഗം കെ.കെ. പ്രേമന്‍, ടി.എം. ബാലകൃഷ്ണന്‍, കെ.സി. കുഞ്ഞബ്ദുല്ല, കെ. സുരേഷ്, കെ. രാധാകൃഷ്ണന്‍, ഇ.എം. ബാബു, സി.കെ. ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

കമ്മിറ്റി കേരള ഗ്രാമീണ്‍ ബാങ്ക് പേരാമ്ബ്ര ബ്രാഞ്ചില്‍ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്.

അക്കൗണ്ട് നമ്പർ: 40203101092479
IFS CODE KLGB004020330 .

കുടുതൽ വിവരങ്ങൾക്ക് ഫോണ്‍: 9495760315.

Summary: The brothers from Eravattur seek financial support for their treatment