വടകര ചോറോട്‌ ഒഴുക്കില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി


വടകര: ഓര്‍ക്കാട്ടേരി ചോറോട്‌ ഒഴുക്കില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ബുധനാഴ്ച വൈകിട്ടോടെ കാണാതായ കൊമ്മിണിക്കാഴ മീത്തലെ പറമ്പത്ത് വിജീഷിന്റെ മൃതദേഹം ഇന്ന് രാവിലെയാണ് കണ്ടെത്തിയത്. മുപ്പത്തിയഞ്ച് വയസ്സായിരുന്നു.

ബുധനാഴ്ച വൈകിട്ട് നടക്കുതാഴെ ചേറോട് കനാലില്‍ ഇറങ്ങി പായല്‍ നീക്കുന്നതിനിടെയാണ് വിജീഷ് ഒഴുക്കില്‍പ്പെട്ടത്. രണ്ട് ദിവസം പോലീസും അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേര്‍ന്ന് തിരച്ചില്‍ നടത്തിയിരുന്നെങ്കിലും വിജീഷിനെ കണ്ടെത്താനായിരുന്നില്ല.