ദുബായില്‍ മരിച്ച മണിയൂര്‍ സ്വദേശി ഫൈസലിന് വിട ചൊല്ലി നാട്‌


മണിയൂര്‍: ദുബായില്‍ മരിച്ച മണിയൂര്‍ മീത്തലെ തടത്തില്‍ ഫൈസലിന്റെ മൃതദേഹം ഖബറടക്കി. ഇന്ന് രാവിലെയോടെ നാട്ടിലെത്തിച്ച മൃതദേഹം കുന്നത്തുകര ജുമാമസ്ജിദിലാണ്‌ ഖബറടക്കിയത്‌.

അവസാനമായി ഫൈസലിനെ ഒരുനോക്ക് കാണാന്‍ സുഹൃത്തുക്കളും ബന്ധുക്കളുമടക്കം നിരവധി പേരാണ് മീത്തലെ തടത്തില്‍ വീട്ടിലെത്തിയത്.

രണ്ട് ദിവസം മുമ്പാണ് ദുബായില്‍ വച്ച് ഫൈസല്‍ മരണപ്പെടുന്നത്. തുടര്‍ന്ന് നടപടി ക്രമങ്ങള്‍ക്ക് ശേഷം മൃതദേഹം ഇന്ന് രാവിലെയോടെയാണ്‌ നാട്ടിലെത്തിച്ചത്‌.

ഉപ്പ: പരേതനായ എംടി അമ്മദ് ഹാജി
ഉമ്മ: ആയിശ
സഹോദരങ്ങൾ: കാദർ, റുഖിയ, റഊഫ് മലബാർ, ഫൗസിയ.