ലീവിവ് നാട്ടില്‍ വരുന്ന അച്ഛനുവേണ്ടിയുള്ള കാത്തിരിപ്പ് ഇനി ഓര്‍മ്മ; നാട്ടുകാര്‍ക്ക് പ്രിയങ്കരന്‍, സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായിരുന്നു; രാജസ്ഥാനില്‍ ജയ്പുരിന് സമീപം വെടിയേറ്റു മരിച്ച മേപ്പയ്യൂര്‍ സ്വദേശിയായ സൈനികന്റെ സംസ്‌കാരം ഇന്ന് രാത്രി


മേപ്പയ്യൂര്‍: രാജസ്ഥാനില്‍ ജയ്പുരിന് സമീപം വെടിയേറ്റു മരിച്ച മേപ്പയ്യൂര്‍ സ്വദേശിയായ സൈനികന്‍ മണപ്പുറംമുക്ക് മാണിക്കോത്ത് മീത്തല്‍ ജിതേഷിന്റെ(39) മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. വൈകീട്ട് ഏഴ് മണിയോടെ വിമാന മാര്‍ഗം കോഴിക്കേട് എത്തും. രാത്രി 10.30യ്ക്ക് വീട്ടുവളപ്പില്‍ വച്ചാണ് സംസ്‌കാരം.

ലീവില്‍ നാട്ടിലെത്തുമ്പോഴൊക്കെ സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ പങ്കാളിയാവുന്ന ജിതേഷ് നാട്ടുകാര്‍ക്കെല്ലാം പ്രിയങ്കരനാണ്. കോവിഡ് സമയത്ത് നാട്ടിലുണ്ടായിരുന്ന ജിതേഷ് സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായിരുന്നു. ഏവരേയും തനിച്ചാക്കി ജിതേഷ് യാത്രയായപ്പോള്‍ ലീവിവ് നാട്ടില്‍ വരുന്ന അച്ഛനുവേണ്ടിയുള്ള രണ്ട് കൊച്ചു കുഞ്ഞുങ്ങളുടെ കാത്തിരിപ്പാണ് ഇല്ലാതായത്.

അജ്മീര്‍ നസീറബാദ് എയര്‍ഫോഴ്‌സ് കന്റോണ്‍മെന്റ് കോളനിയില്‍ ഡ്യൂട്ടിയിലായിരുന്നു ജിതേഷ് . എങ്ങനെയാണ് വെടിയേറ്റത് എന്നകാര്യത്തില്‍ വ്യക്തമായിട്ടില്ല. വിവരമറിഞ്ഞ് ജിതേഷിന്റെ സഹോദരന്‍ പ്രജീഷും സുഹൃത്തും രാജസ്ഥാനിലേക്ക് തിരിക്കുകയായിരുന്നു.

അച്ഛന്‍: ദാമോദരന്‍. അമ്മ: ജാനു. ഭാര്യ: നതിഷ. മക്കള്‍: ഇഷാന്‍ ജിത്ത്, ഷിയാന്‍ ജിത്ത്. സഹോദരങ്ങള്‍: പ്രജീഷ്, ജിജില, പ്രജില.

മേപ്പയ്യൂർ സ്വദേശിയായ സൈനികൻ രാജസ്ഥാനിൽ വെടിയേറ്റു മരിച്ചു