കടലിൽപ്പോയ തോണി അപകടത്തില്‍പ്പെട്ടു; അഴിയൂർ സ്വദേശികളായ മത്സ്യത്തൊഴിലാളികള്‍ക്ക് പരിക്ക്
അഴിയൂര്‍: മാഹിയില്‍ നിന്നും കടലില്‍പോയ അഴിയൂര്‍ സ്വദേശികളായ രണ്ട് മത്സ്യത്തൊഴിലാളികള്‍ക്ക് പരിക്കേറ്റു. കരുവയൽ വൈഗാനിലയത്തിൽ അനീഷ് (42), ചുങ്കത്ത് മനയിൽമുക്ക് ചെറിയത്ത് കുഞ്ഞിമാതാലയത്തിൽ ഷിനാസ് (35) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ഇന്നലെ ഉച്ചയോടെ പൂഴിത്തല ഭാഗത്ത് വെച്ചായിരുന്നു അപകടം. തോണിയില്‍ കയറി അല്‍പ്പദൂരം പോയപ്പോഴേക്കും തിരയില്‍പ്പെടുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. മറ്റു മത്സ്യത്തൊഴിലാളികള്‍ ചേര്‍ന്നാണ് ഇവരെ രക്ഷപ്പെടുത്തിയത്.
സാരമായി പരിക്കേറ്റ ഇവരെ മാഹി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തോണിക്കും ഉപകരണങ്ങള്‍ക്കും കേടുപാടുകളുണ്ട്.