വടകര അഴിത്തലയിൽ വള്ളം മറിഞ്ഞു; മത്സ്യത്തൊഴിലാളിക്ക് പരിക്കേറ്റു


വടകര: അഴിത്തലയിൽ അഴിമുഖത്ത് വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളിക്ക് പരിക്കേറ്റു. കാഞ്ഞായി സഫീർ(44) നാണ് പരിക്കേറ്റത്. ഇന്ന് പുലർച്ചെയാണ് അപകടമുണ്ടായത്.

മത്സ്യബന്ധനത്തിനിടെ ശക്തമായ തിരമാലയിൽ വള്ളം ആടി ഉലഞ്ഞു. ഇതിനിടെ സഫീർ വള്ളത്തിനുള്ളിലേക്ക് തെറിച്ച് വീഴുകയായിരുന്നു. ഇയാളെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നട്ടെല്ലിനാണ് പരിക്കേറ്റത്.