വാര്‍ദ്ധക്യകാല വിശ്രമത്തിനായി; വൃദ്ധര്‍ക്ക് കട്ടില്‍ വിതരണം ചെയ്ത് തുറയൂര്‍ പഞ്ചായത്ത്
തുറയൂര്‍: തുറയൂര്‍ ഗ്രാമപഞ്ചായത്ത് 2022-23 വാര്‍ഷിക പദ്ധതിയുടെ ഭാഗമായി എസ്.സി വിഭാഗം വൃദ്ധര്‍ക്ക് കട്ടില്‍ വിതരണം ചെയ്തു. പഞ്ചായത്ത് ഓഫീസ് പരിസരത്തുവെച്ച് നടന്ന വിതരണോദ്ഘാടനം തുറയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ ഗിരീഷ് നിര്‍വ്വഹിച്ചു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ മാവുള്ളാട്ടില്‍ അധ്യക്ഷത വഹിച്ചു. പരിപാടിയില്‍ വിവിധ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്മാരായ കെ.എം രാമകൃഷ്ണന്‍, ദിപിന ടി.കെ വാര്‍ഡ് മെമ്പര്‍മാരായ കുട്ടികൃഷ്ണന്‍, സജിത, ശ്രീകല ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ കൃഷ്ണകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ഹരികൃഷ്ണന്‍ ജെ സ്വാഗതം പറഞ്ഞു.