വെക്കേഷൻ കാലത്ത് ഒത്തുകൂടി വേനൽ തുമ്പി; പേരാമ്പ്രയിൽ കൂട്ടായ്മയൊരുക്കി ബാലസംഘം


പേരാമ്പ്ര: വെക്കേഷൻ കാലത്ത് പേരാമ്പയിൽ വേനൽ തുമ്പി കൂട്ടായ്മ. ബാലസംഘം വേനൽ തുമ്പികളായി തെരെഞ്ഞെടുത്ത കുട്ടികളുടെയും രക്ഷിതാക്കളുടെയും കൂട്ടായ്മ സംഘടിപ്പിച്ചു. പേരാമ്പ്രയിൽ വച്ച് സംഘടിപ്പിച്ച പരിപാടി ഏരിയാ രക്ഷാധികാരി കൺവീനർ കെ. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

ബാലകൃഷ്ണൻ കൽപ്പത്തൂർ, രമ്യ മേപ്പയൂർ, തങ്കം ആവള, അക്ഷയ് മേപ്പയൂർ, ദേവ ആവള എന്നിവർ പരിപാടിയിൽ സംസാരിച്ചു.

ഏരിയാ പ്രസിഡന്റ് അനാമിക എസ്.എസ്. അധ്യക്ഷത വഹിച്ചു. ഏരിയാ കോഡിനേറ്റർ കെ.കെ. നിധിഷ് സ്വാഗതം പറഞ്ഞു.