വൈക്കിലശ്ശേരിയില്‍ വീട്ടുമുറ്റത്തെ കിണർ ഇടിഞ്ഞു താഴ്ന്നു


ചോറോട്: വൈക്കിലിശ്ശേരിയില്‍ വീട്ടുമുറ്റത്തെ കിണറും ആള്‍മറയും ഇടിഞ്ഞു താഴ്ന്നു. എളമ്പിലാങ്കണ്ടിയില്‍ സുരേന്ദ്രന്റെ വീട്ടിലെ കിണറാണ് കനത്ത മഴയില്‍ ഇന്നലെ ഇടിഞ്ഞു താഴ്ന്നത്.

വീട്ടില്‍ ഇന്നലെ ആരും ഉണ്ടായിരുന്നില്ല. രാവിലെ അയല്‍വീട്ടുകാര്‍ കിണര്‍ കാണാത്തതിനെ തുടര്‍ന്ന് വീട്ടില്‍ വന്നു നോക്കിയപ്പോഴാണ് സംഭവം കണ്ടത്.

വാര്‍ഡ് മെമ്പര്‍ സ്ഥലത്തെത്തി കിണര്‍ താല്‍ക്കാലികമായി മൂടി വെക്കാനുള്ള നടപടികള്‍ ചെയ്തു.