ചെണ്ടമേളം, ദഫ് മുട്ട്, ഒപ്പന തുടങ്ങിയ കലാരൂപങ്ങൾ; ബി സോൺ കലോത്സവം സാംസ്കാരിക ഘോഷയാത്ര ശ്രദ്ധേയമായി


നാദാപുരം: തിങ്കളാഴ്ച പുലിയാവ് നാഷണൽ കോളേജിൽ ആരംഭിക്കുന്ന കാലിക്കറ്റ് സർവകലാശാല ബി സോൺ കലോത്സവത്തിന്റെ വിളംബരമായി സംഘടിപ്പിച്ച സാംസ്കാരിക ഘോഷയാത്ര ശ്രദ്ധേയമായി. ചെണ്ടമേളം, ദഫ് മുട്ട്, ഒപ്പന തുടങ്ങിയ കലാരൂപങ്ങൾ ഘോഷയാത്രയിൽ അണിനിരന്നു. കല്ലാച്ചി എസ് ബി ഐ പരിസരത്തുനിന്ന് തുടങ്ങിയ ഘോഷയാത്ര നാദാപുരം ടൗണിലാണ് സമാപിച്ചത്.

സംഘാടകസമിതി ഭാരവാഹികൾ, അധ്യാപകർ, വിദ്യാർത്ഥികൾ തുടങ്ങിയവർ ഘോഷയാത്രയിൽ പങ്കെടുത്തു. ഘോഷയാത്ര കാണാൻ കല്ലാച്ചി, നാദാപുരം ടൗണുകളിൽ നിരവധി പേർ തടിച്ചു കൂടിയിരുന്നു. സ്വാഗതസംഘം ചെയർമാൻ പാറക്കൽ അബ്ദുല്ല, മറ്റ് ഭാരവാഹികളായ
വയലോളി അബ്ദുല്ല, ഒകെ കുഞ്ഞബ്ദുല്ല, അഫ്നാസ് ചോറോട്, സ്വാഹിബ് മുഹമ്മദ്, വി ടി സൂരജ്, മോഹനൻ പാറക്കടവ്, വി പി ദുൽഫിഖിൽ, വളപ്പിൽ കുഞ്ഞമ്മദ് മാസ്റ്റർ, എം കെ അഷ്‌റഫ്‌, സികെ നാസർ, അഡ്വ കെ എം രഘുനാഥ്, വി അബ്ദുൽ ജലീൽ, അർഷാദ് പി കെ തുടങ്ങിയവർ നേതൃത്വം നൽകി.