ഓട്ടോ തൊഴിലാളികളുടെ പ്രതിഷേധം ഫലം കണ്ടു; വടകര റെയിൽവേ സ്റ്റേഷനിലെ ഓട്ടോറിക്ഷകളുടെ പാർക്കിങ് ഫീസ് വർദ്ധന താൽക്കാലികമായി ഒഴിവാക്കി


വടകര: ഓട്ടോ തൊഴിലാളികളുടെ പ്രതിഷേധം ഫലം കണ്ടു. തൊഴിലാളികളുടെ പ്രതിഷേധത്തെ തുടർന്ന് റെയിൽവേ സ്റ്റേഷനിലെ ഓട്ടോറിക്ഷകളുടെ പാർക്കിങ് ഫീസ് വർദ്ധന താൽക്കാലികമായി ഒഴിവാക്കി. സെപ്തംബർ 31 വരെ ഓട്ടോ പാർക്കിങ് ഫീസിലെ നിലവിലെ സ്ഥിതി തുടരും.

വർദ്ധിപ്പിച്ച ഫീസ് കുറക്കണമെന്ന തൊഴിലാളികളുടെ ആവശ്യം റെയിൽവേ അധികൃതർ അനുഭാവപൂർവ്വം പരിഗണിക്കും. യൂണിയന്റെ നേതൃത്വത്തിൽ പാലക്കാട് റെയിൽവേ ഡിവിഷണൽ മാനേജർക്ക് ഇത് സംബന്ധിച്ച് കത്ത് നൽകും. ഒക്ടോബർ ഒന്നു മുതൽ പത്തു വരെ ഓട്ടോറിക്ഷാ പാർക്കിങിനായി രജിസ്ട്രേഷൻ ആരംഭിക്കും. തുടർന്ന് ഓട്ടോറിക്ഷകൾക്ക് ഓട്ടോ കാർഡ് ലൈസൻസ് നൽകാനും സംയുക്ത തൊഴിലാളി യൂണിയനും റെയിൽവേ അധികൃതരും പൊലീസും പങ്കെടുത്ത ചർച്ചയിൽ തീരുമാനമായി.

Description: The auto workers’ protest bore fruit; Parking fee hike for autorickshaws at Vadakara railway station has been waived temporarily