‘റെയിന്‍കോട്ടും ഹെല്‍മറ്റും മാസ്കും ധരിച്ച്‌ മോഷണം’; പിടിയിലായ പേരാമ്പ്ര സ്വദേശിയായ കുട്ടിക്കള്ളൻ പതിവായി പള്‍സര്‍ ബൈക്കുകള്‍ മോഷ്ടിക്കുന്നയാൾ


പേരാമ്പ്ര: ബെെക്ക് മോഷണ കേസിൽ കോഴിക്കോട് പിടിയിലായ പേരാമ്പ്ര സ്വദേശിയായ കുട്ടിക്കള്ളൻ പതിവായി പള്‍സര്‍ ബൈക്കുകള്‍ മോഷ്ടിക്കുന്നയാളെന്ന് പോലീസ്. കോഴിക്കോട് നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് ബൈക്ക് മോഷണം പോയ കേസിൽ നടത്തിയ അന്വേഷണമാണ് കുട്ടിക്കള്ളനെ കണ്ടെത്താൻ സഹായിച്ചത്.

കോഴിക്കോട് കണ്ണൂര്‍ റോഡിലെ സല്‍ക്കാര ഹോട്ടലിലെ ജോലിക്കാരനായ സാദിദ് ഗവാദ് ഹോട്ടലിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന ബൈക്ക്, ചക്കരത്ത് കുളം എസ്.ഐ.ബി. ബാങ്കിന്‍റെ മുന്നില്‍ അഭിനരാജ് നിറുത്തിയിട്ട ബൈക്ക്, കോഴിക്കോട് മൊഫ്യൂസല്‍ ബസ് സ്റ്റാന്‍ഡിന് സമീപത്തുള്ള സെഞ്ച്വറി കോംപ്ലക്സില്‍ നിറുത്തിയിട്ട ബൈക്ക് എന്നിവ മോഷണം പോയിരുന്നു. ഈ കേസുകളിലെ അന്വേഷണമാണ് കുട്ടിക്കള്ളനിലേക്ക് എത്തിയത്.

നീല നിറത്തിലുള്ള പ്ലാസ്റ്റിക് റെയിന്‍ കോട്ട്, ഹെല്‍മറ്റ്, മാസ്ക് എന്നിവ ധരിച്ച വ്യക്തിയാണ് മൂന്ന് സ്ഥലങ്ങളില്‍ നിന്നും ബൈക്ക് മോഷ്ടിച്ചത്. ഇതിന് പിന്നാലെ നടക്കാവ് ഇന്‍സ്പെക്ടര്‍ പി.കെ. ജിജീഷിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം നഗരത്തിലെ വിവിധ ഇടങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചിരുന്നു. ഇതില്‍ നിന്നാണ് മോഷ്ടാവിനെ വ്യക്തമായത്. നേരത്തെ സമാന കുറ്റകൃത്യങ്ങളില്‍ ഈ വിദ്യാര്‍ത്ഥി പിടിയിലായിട്ടുണ്ട്. വിദ്യാര്‍ത്ഥിയില്‍ നിന്ന് വടകരയിലെ മുസ്ലീം പളളിയില്‍ നിന്നും മോഷ്ടിച്ച ഒരു മൊബെല്‍ ഫോണും കോഴിക്കോട് നിന്ന് മോഷണം പോയ ബൈക്കുകളും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

ബൈക്ക് മോഷണം പോയതിന്‍റെ സമീപ പ്രദേശങ്ങളിലെ സിസിടിവികളില്‍ നിന്ന് ഒരേ ആള്‍ തന്നെയാണ് മോഷ്ടാവ് എന്ന് വ്യക്തമായിരുന്നു. നടക്കാവ് പൊലീസാണ് വിദ്യാർത്ഥിയെ പിടികൂടിയത്. വിദ്യാര്‍ത്ഥിയില്‍ നിന്ന് വടകരയിലെ മുസ്ലീം പളളിയില്‍ നിന്നും മോഷ്ടിച്ച ഒരു മൊബെല്‍ ഫോണും കോഴിക്കോട് നിന്ന് മോഷണം പോയ ബൈക്കുകളും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

പ്രതിക്ക് കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളില്‍ നിന്നും പള്‍സര്‍ 220 മോഷണം പോയ മറ്റ് കേസുകളില്‍ പങ്കുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. പ്രതിക്കെതിരെ കോഴിക്കോട് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് മുന്‍പാകെ റിപ്പോര്‍ട്ട് കൊടുക്കുന്നതിനാവിശ്യമായ നടപടി സ്വീകരിച്ചു.

സബ് ഇന്‍സ്പെക്ടര്‍ കൈലാസ് നാഥ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ശ്രീകാന്ത്. എം.വി.,ഹരീഷ് കുമാര്‍ സി, സിവില്‍ പോലീസ് ഓഫീസര്‍മാരായ ലെനീഷ് പി.എം ബബിത്ത് കുറുമണ്ണില്‍ എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.

Summary: The arrested Perampra native Kuttikallan regularly steals Pulsar bikes

മോഷ്ടിച്ച ബൈക്കുകൾ വിറ്റ് പണവുമായി കറങ്ങി നടക്കും; നടക്കാവിലെ ഹോട്ടലിന് മുന്നിൽ നിന്ന് ബൈക്ക് മോഷ്ടിച്ച പേരാമ്പ്ര സ്വദേശിയായ കുട്ടിക്കള്ളൻ പിടിയിൽ