ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.ടി.രാധയുടെ മരണത്തില്‍ അനുശോചിച്ച് ആവള മഠത്തില്‍ മുക്കില്‍ സര്‍വ്വകക്ഷിയോഗം


ചെറുവണ്ണൂര്‍: ചെറുവണ്ണൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇ.ടി രാധയുടെ സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയായി. വിവിധ രാഷ്ട്രീയ സാമൂഹിക രംഗത്തെ നിരവധിപ്പേര്‍ ചടങ്ങില്‍ പങ്കെടുത്തു. തുടര്‍ന്ന് ആവള മഠത്തില്‍ മുക്കില്‍ സര്‍വ്വകക്ഷി അനുശോചനയോഗം സംഘടിപ്പിച്ചു. വൈസ് പ്രസിഡന്റ് വി.പി പ്രവിത അധ്യക്ഷത വഹിച്ചു.

സത്യന്‍ മൊകേരി, സി.എന്‍ ചന്ദ്രന്‍, ഇ.കെ വിജയന്‍, ടി.വി ബാലന്‍, കെ.കെ ബാലന്‍, അഡ്വ. പി.വസന്തം, എം. കുഞ്ഞമദ് മാസ്റ്റര്‍, ഷീജ ശശി, വി.കെ പ്രമോദ്, എന്‍.കെ വല്‍സന്‍, സി.എം ബാബു, പി.ജി ജോര്‍ജ് മാസ്റ്റര്‍, വി.പി ദുല്‍ഖിഫില്‍, ടി.കെ രാജന്‍ മാസ്റ്റര്‍, ഒ.രാജന്‍ മാസ്റ്റര്‍, കെ.കെ രജീഷ്, ബി.എം മൂസ, സുരേഷ് കൂടത്തില്‍, കെ.ലോഹ്യ, ഷീബ രാമചന്ദ്രന്‍, എം.മോഹനന്‍, ഇ.കുഞ്ഞിരാമന്‍, യൂസഫ് കോറോത്ത്, എം.കെ.സുരേന്ദ്രന്‍, കെ.പി.വേണുഗോപാലന്‍, പി.സുരേഷ് ബാബു, റീന, ടി.കെ.രാജന്‍ കെ.പി ബിനൂപ് തുടങ്ങി നിരവധിപേര്‍ പങ്കെടുത്തു.

അസുഖത്തെത്തുടര്‍ന്ന് ഒന്‍പത് മാസത്തോളമായി ചികിത്സയിലിരിക്കെ ഇന്നലെ രാത്രി 7.30 ഓടെ കോഴിക്കോട് മെഡിക്കല്‍ കേളേജ് ആശുപത്രിയില്‍ വെച്ചായിരുന്നു ഇ.ടി രാധയുടെ മരണം സംഭവിച്ചത്. രോഗം മൂര്‍ഛിച്ചതിനേ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

ആശാവര്‍ക്കറായി പ്രവര്‍ത്തിക്കുന്നതിനിടെ 2020-ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ചെറുവണ്ണൂര്‍ പഞ്ചായത്ത് പതിനഞ്ചാം വാര്‍ഡില്‍ കക്കറമുക്ക് നിന്നാണ് തെരഞ്ഞെടുക്കപ്പെട്ടത്. എല്‍.ഡി.എഫില്‍ സി.പി.എം ന് അഞ്ചും സി.പി.ഐക്ക് രണ്ടു സീറ്റാണ് ഉണ്ടായിരുന്നത്. ഇടത് മുന്നണി ധാരണ പ്രകാരം സി.പി.ഐ സ്ഥാനാര്‍ത്ഥിയായി വിജയിച്ച ഇ.ടി.രാധ പ്രസിഡന്റ് ആവുകയായിരുന്നു. അതോടെ കോഴിക്കോട് ജില്ലയിലെ സി.പി.ഐയുടെ ഏക പഞ്ചായത്ത് പ്രസിഡന്റയി രാധ മാറി.

ഇതിനു പുറമെ സി.പി.ഐ ചെറുവണ്ണൂര്‍ ലോക്കല്‍ കമ്മറ്റി അംഗവും പാറപ്പുറം ബ്രാഞ്ച് കമ്മിറ്റി അംഗവും മഹിള സംഘം പേരാമ്പ്ര മണ്ഡലം കമ്മിറ്റി അംഗവുമായിരുന്നു.

പരേതനായ കുഞ്ഞരിയന്റെയും (കൂത്താളി ) ജാനുവിന്റെയും മകളാണ്. ഭര്‍ത്താവ്: കുമാരന്‍. മക്കള്‍: രഗുല , ആതിര (ഫാര്‍മസിസ്റ്റ് ) , അശ്വതി . മരുമക്കള്‍: സുധീര്‍ മണിയൂര്‍ (അക്ഷയ കേന്ദ്രം കല്ലോട്), ലാഷ( പട്ടാണിപ്പാറ), സുനില്‍ മാഹി (കേരള പൊലീസ്). സഹോദരങ്ങള്‍ രാജീവ് സരിഗ , സത്യന്‍, ഷാജി (സി ഐ എസ് എഫ് മുംബൈ), പരേതനായ ഗോപി.

summary: the all-party meeting condoled the death of cheruvannur gramapanchayath president E.T Radha