വിദ്യാര്‍ഥികളെ സാമൂഹ്യ സേവന രംഗത്ത് സജ്ജരാക്കുക ലക്ഷ്യം; കൊഴുക്കല്ലുരില്‍ എന്‍എസ്എസ് ക്യാമ്പിന് തുടക്കമായി


പേരാമ്പ്ര: വിദ്യാര്‍ത്ഥികളില്‍ സാമൂഹ്യ സേവനത്തിലൂടെ സ്വതന്ത്ര ചിന്ത, സേവന മാനാഭാവം, മൂല്യബോധം, തിരിച്ചറിവ് തുടങ്ങിയ വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ കൊഴുക്കല്ലുരില്‍ എന്‍എസ്എസ് ക്യാമ്പിന് തുടക്കമായി.

കൂത്താളി ഹയര്‍ സെക്കന്ററി സ്‌കൂള്‍ വിഎച്ച്എസ്ഇയുടെ സപ്തദിന സഹവാസ ക്യാമ്പ് കൊഴുക്കല്ലുരില്‍ ആരംഭിച്ചു. കെജിഎംഎസ് യുപി സ്‌കൂളില്‍ പഞ്ചായത്ത് പ്രസിഡണ്ട് കെ.ടി. രാജന്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

പഞ്ചായത്ത് സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്‍മാന്‍ ഭാസ്‌ക്കരന്‍ കൊഴുക്കല്ലൂര്‍ അധ്യക്ഷത വഹിച്ചു. മെമ്പര്‍ മിനി അശോകന്‍, പ്രോഗ്രാം ഓഫീസര്‍ എസ് സിന്ധു, സ്‌കൂള്‍ മാനേജര്‍ കെ. കുഞ്ഞികൃഷന്‍ നായര്‍, ടി.എം. സുബൈര്‍, സജ്ഞയ് കൊഴുക്കല്ലൂര്‍, ഇ. കുഞ്ഞിക്കണ്ണന്‍, കെ.എം. രാഘവന്‍, പി.പി. ചന്ദ്രലേഖ, വളണ്ടിയര്‍ ലീഡര്‍ ശ്രേയ എന്നിവര്‍ സംസാരിച്ചു.