ടി.സി ഉള്‍പ്പെടെയുള്ള രേഖകളും ആനുകൂല്യങ്ങളും ഇനി കാലതാമസമില്ലാതെ ആദിത്യ കൃഷ്ണന്റെ കൈകളിലെത്തും; പെരുവണ്ണാമൂഴി സ്വദേശിയായ വിദ്യാര്‍ത്ഥിയ്ക്ക് ആശ്വാസമേകി കരുതലും കൈത്താങ്ങും അദാലത്ത്


പേരാമ്പ്ര: പഠനം പൂര്‍ത്തീകരിച്ചിട്ടും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും ലഭ്യമാകേണ്ടിയിരുന്ന രേഖകളും ആനുകൂല്യങ്ങളും കിട്ടാതെ വിഷമിച്ച വിദ്യാര്‍ത്ഥിയ്ക്ക് അനുകൂല നടപടിയുമായി കരുതലും കൈത്താങ്ങും അദാലത്ത്. പെരുവണ്ണാമൂഴി സ്വദേശിനി ആദിത്യ കൃഷ്ണനാണ് കാലതാമാസം കൂടാതെ രേഖകളും ആനുകൂല്യങ്ങളും ലഭ്യമാക്കുമെന്ന് മന്ത്രി ഉറപ്പു നല്‍കിയിരിക്കുന്നത്.

ഹിന്ദിയില്‍ പി.ജി പഠനം പൂര്‍ത്തിയാക്കിയ ആദിത്യക്ക് രണ്ടാം വര്‍ഷത്തെ പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ ഉള്‍പ്പെടുന്നവര്‍ക്കുള്ള ഇ -ഗ്രാന്റും വിദ്യാഭ്യാസ സ്ഥാപനത്തില്‍ നിന്നും ലഭിക്കേണ്ട ടി.സി ഉള്‍പ്പെടെയുള്ള രേഖകളും ലഭ്യമായിരുന്നില്ല.

അദാലത്തില്‍ മന്ത്രി പി.എ മുഹമ്മദ് റിയാസ് ബന്ധപ്പെട്ട വകുപ്പുകളുമായി ചേര്‍ന്ന് ആലോചിച്ചശേഷം ആദിത്യക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചു. ആനുകൂല്യങ്ങളും രേഖകളും പെട്ടന്ന് തന്നെ ലഭ്യമാക്കാന്‍ മന്ത്രി നിര്‍ദ്ദേശം നല്‍കി. അദാലത്തിലൂടെ പരാതിക്ക് പരിഹാരമായതിന്റെ സന്തോഷത്തിലാണ് ആദിത്യ.

summary: The Adalat also took a favorable stand for the student who is a native of Peruvannamuzhi