മിഠായി നൽകി പത്തുവയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ചു; പേരാമ്പ്ര പോലീസ് റജിസ്റ്റർ ചെയ്ത പോക്സോ കേസിൽ കാവിൽ സ്വദേശിക്ക് ആറ് വർഷം കഠിന തടവും പിഴയും, ശിക്ഷ വിധിച്ചത് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി
പേരാമ്പ്ര: പത്തു വയസ്സുകാരനെ ലൈംഗികമായി ഉപദ്രവിച്ച പ്രതിക്കു ആറു വര്‍ഷം കഠിന തടവും രണ്ട് ലക്ഷം രൂപ പിഴയും. കാവില്‍ സ്വദേശി മേലെടുത്തുമീത്തല്‍, മംഗലശ്ശേരി വീട്ടില്‍ ശങ്കരന്‍ ( 63) നു ആണ് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ജഡ്ജ് അനില്‍ ടി.പി പോക്‌സോ നിയമപ്രകാരം ശിക്ഷ വിധിച്ചത്.
2019 ല്‍ ആണ് കേസിന് ആസ്പദമായ സംഭവം നടന്നത് പ്രതിയുടെ കടയില്‍ വച്ചു മിഠായി നല്‍കി പ്രതി ലൈംഗികമായി പീഡിപ്പിക്കുക ആയിരുന്നു, പരീക്ഷക്ക് മാര്‍ക് കുറഞ്ഞതിന്റെ ഭാഗമായി കൗണ്‍സിലിംഗ് നടത്തിയപ്പോള്‍ ആണ് കുട്ടി വിവരം പുറത്തു പറയുന്നത്. തുടര്‍ന്ന് കൗണ്‍സിലര്‍ കുട്ടിയുടെ അമ്മയെയും സ്‌കൂള്‍ അധികൃതരെയും വിവരം അറിയിക്കുകയായിരുന്നു.
പേരാമ്പ്ര പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ്, സബ് ഇന്‍സ്പെക്ടര്‍ വി.മമ്മുകുട്ടി ആണ് അന്വേഷിച്ചത്. പ്രോസിക്യൂഷന്‍ വേണ്ടി അഡ്വ പി.ജെതിന്‍ ഹാജരായി.