ഭർത്താവിൻ്റെ അപകട മരണം തളർത്തി; കണ്ണൂരിൽ ബാങ്ക് ജീവനക്കാരിയായ യുവതി ജീവനൊടുക്കി


കണ്ണൂർ: വാഹനാപകടത്തില്‍ ഭർത്താവ് മരണപ്പെട്ടതിൻ്റെ മനോവിഷമം താങ്ങാനാവതെ യുവതി വീട്ടില്‍ തൂങ്ങിമരിച്ചു. മയ്യില്‍ വേളം അക്ഷയ് നിവാസില്‍ അഖിലചന്ദ്രനെ (31) യാണ് ഞായറാഴ്ച്ച പുലര്‍ച്ചെ വീടിൽ മരിച്ച നിലയിൽ കണ്ടത്.

ഇവരുടെ ഭര്‍ത്താവ് നണിശ്ശേരി സ്വദേശിയും ആക്‌സിസ് ബാങ്ക് ഉദ്യോഗസ്ഥനുമായ രാഹുല്‍ ഒരു മാസം മുമ്പ് തളാപ്പില്‍ ബൈക്ക് അപകടത്തില്‍ മരിച്ചിരുന്നു. ഭർത്താവിൻ്റെ ആകസ്മിക വിയോഗത്തില്‍ കടുത്ത മനോ സമ്മർദ്ദം അനുഭവിച്ച അഖില കുറച്ചു ദിവസം മുമ്ബാണ് വീണ്ടും ഐ.സി.ഐ.സി.ഐ ബാങ്കിൽ ജോലിക്ക് പോയിത്തുടങ്ങിയത്.

ചന്ദ്രന്‍- ശ്രീജ ദമ്ബതികളുടെ മകളാണ്. സഹോദരന്‍ : അക്ഷയ് (ഇന്ത്യന്‍ ആര്‍മി). ഏകമകന്‍: രുദ്ര. സംസ്കാരം കണ്ടക്കൈ ശാന്തിവനം ശ്മശാനത്തില്‍ നടന്നു.

Summary: The accidental death of her husband left her paralyzed; A young woman, a bank employee, committed suicide in Kannur