ഇനി കോടഞ്ചേരിയില്‍ ജലത്തിലെ ആഘോഷങ്ങളും ആരവങ്ങളും മാത്രം; എട്ടാമത് മലബാര്‍ റിവര്‍ ഫെസ്റ്റിവല്‍ രാജ്യാന്തര വൈറ്റ് വാട്ടര്‍ കയാക്കിങ്ങിന് തുടക്കമായി


കോടഞ്ചേരി: എട്ടാമത് മലബാര്‍ ഫെസ്റ്റിവല്‍ രാജ്യാന്തര വൈറ്റ് വാട്ടര്‍ കയാക്കിങ്ങിന് ചാലിപ്പുഴയില്‍ തുടക്കമായി. രാവിലെ നടന്ന ചടങ്ങില്‍ തിരുവമ്പാടി എം.എല്‍.എ ലിന്റോ ജോസഫ് ഫ്‌ളാഗ് ഓഫ് ചെയ്ത് ചാമ്പ്യന്‍ഷിപ്പിന് തുടക്കം കുറിച്ചു. കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്‌സ് തോമസ് ചെമ്പകശ്ശേരി ചടങ്ങില്‍ പങ്കെടുത്തു.

ഇന്ന് മൂന്നുമണിക്ക് പുലിക്കയത്ത് ടൂറിസം പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് കയാക്കിംഗ് ചാമ്പ്യന്‍ഷിപ്പിന്റെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിക്കും.

ഉദ്ഘാടന സമ്മേളനത്തില്‍ കോഴിക്കോട് ജില്ലാ കലക്ടര്‍ എന്‍.തേജ് ലോഹിത് റെഡ്ഡി, ലിന്റോ ജോസഫ് എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു കളത്തൂര്‍, കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്‌സ് തോമസ്, തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേഴ്‌സി പുളിക്കാട്ട് എന്നിവര്‍ പങ്കെടുക്കും.

summary: the 8th malabar festival international white water kayakingg has started