സി.ചാത്തുക്കുട്ടി അടിയോടി അനുസ്മരണവും ഡിജിറ്റല്‍ ലൈബ്രറി പ്രഖ്യാപനവും ; ജനകീയ വായനശാല അന്‍ഡ് ലൈബ്രറി മേപ്പയ്യൂരിന്റെ 70-ാം വാര്‍ഷികം വിപുലമായി ആഘോഷിച്ചു


മേപ്പയൂര്‍: ജനകീയ വായനശാല ആന്‍ഡ് ലൈബ്രറി മേപ്പയൂരിന്റെ 70-ാം വാര്‍ഷികം ആഘോഷിച്ചു. മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് ഉദ്ഘാടനം നിര്‍വഹിച്ചു. സ്ഥാപകാംഗങ്ങളില്‍ പ്രമുഖനും ദീര്‍ഘകാലം പ്രസിഡണ്ടുമായി പ്രവര്‍ത്തിച്ചിരുന്ന സി.ചാത്തുക്കുട്ടി അടിയോടി അനുസ്മരണവും ഡിജിറ്റല്‍ ലൈബ്രറി പ്രഖ്യാപനവും ചടങ്ങില്‍ വെച്ച് നടന്നു.

പ്രഥമ സി.ചാത്തുക്കുട്ടി അടിയോടി സ്മാരക ജനകീയ സാഹിത്യ പുരസ്‌കാരം വിമീഷ് മണിയൂരിന് മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.ടി.രാജന്‍ സമര്‍പ്പിച്ചു. കെ.കുഞ്ഞിരാമന്‍ അനുസ്മരണ പ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.പ്രസന്ന ലോഗോ പ്രകാശനം ചെയ്തു. ഡിജിറ്റല്‍ ലൈബ്രറി പ്രഖ്യാപനം താലൂക്ക് ലൈബ്രറി സെക്രട്ടറി കെ.വി.രാജന്‍ നടത്തി.

സംഗീത നാടക അക്കാദമി ഗുരുപൂജ അവാര്‍ഡ് നേടിയ മേപ്പയ്യൂര്‍ ബാലന്‍, യുവതി ബസ് ഡ്രൈവര്‍ അനുഗഹ, എസ്.എസ്.എല്‍.സി, പ്ലസ് ടു ഉന്നത വിജയികള്‍ വിവിധ മത്സരങ്ങളിലെ വിജയികള്‍ എന്നിവര്‍ക്ക് അനുമോദനവും നല്‍കി.

എ.സുരേന്ദ്രന്‍ അധ്യക്ഷനായ പരിപാടിയില്‍ എം.പി.അനസ് സാംസ്‌കാരിക പ്രഭാഷണം നടത്തി. കെ.കെ.നിഷിത, കെ.എം.വിനോദന്‍, കെ.കെ.മൊയ്തി, വി.വി.നസ്‌റുദീന്‍, കെ.എം.രവീന്ദ്രന്‍, വി.സി.രാധാകൃഷ്ണന്‍, വി.എ.ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ കെ.രതീഷ് സ്വാഗതവും ട്രഷറര്‍ എന്‍.പി.അനസ് നന്ദിയും പറഞ്ഞു.