കമ്മ്യൂണിസ്റ്റ് പാർട്ടി സ്ഥാപക നേതാവ് തായന ഗോപാലൻ മാസ്റ്ററുടെ ഓര്‍മകളില്‍ വേളം
വേളം: കമ്മ്യൂണിസ്റ്റ് പാർട്ടി സ്ഥാപക നേതാവും വേളം പഞ്ചായത്തിൽ കമ്മ്യൂണിസ്റ്റ് കർഷക തൊഴിലാളി പ്രസ്ഥാനങ്ങൾ കെട്ടിപ്പടുക്കുന്നതിൽ നിർണായക പങ്കുവഹിച്ച മുൻ പഞ്ചായത്ത് പ്രസിഡണ്ടുമായ തായന ഗോപാലൻ മാസ്റ്ററുടെ ഇരുപതാം ചരമവാർഷികം ആചരിച്ചു. മുൻ എം.എൽ.എ എ.കെ പത്മനാഭൻ പരിപാടി ഉദ്ഘാടനം ചെയ്തു.
‘ഓർമ്മചെപ്പ്’ എന്ന് പേരില്‍ ഒരുക്കിയ പരിപാടിയില്‍ തലമുറകളുടെ സംഗമം, പൊതുസമ്മേളനം തുടങ്ങിയവ നടത്തി. പി.വത്സൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.

തായനയുടെ ഭാര്യ മാതു ടീച്ചർ, കെ.കെ സുരേഷ്, എൻ.കെ രാമചന്ദ്രൻ, ഇ.കെ നാണു, കെ.കെ ബാലകൃഷ്ണൻ നമ്പ്യാർ, ടി.കണ്ണൻ, പാലോടി കണാരൻ, എൻ.കെ ദിനേശൻ, ആണ്ടി മാസ്റ്റർ, പി.എം കണാരൻ എന്നിവർ സംസാരിച്ചു. പൊതുസമ്മേളനം സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം പി.മോഹനൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
Description: Thayana Gopalan Master’s 20th death anniversary observed