‘മനസിനും വീടിനും മതിൽ കെട്ടി വേർതിരിക്കുന്ന വർത്തമാനകാലത്ത് ഇത്തരം ആഘോഷങ്ങൾ അനിവാര്യം’; സ്നേഹസദ്യയൊരുക്കി തറമ്മൽ അങ്ങാടി സൗഹൃദ കൂട്ടായ്മ


പേരാമ്പ്ര: നാടിൻ്റെ സഹോദര്യം വിളിച്ചോതുന്ന ഓണസദ്യയൊരുക്കി തറമ്മൽ അങ്ങാടി സൗഹൃദ കൂട്ടായ്മ. ഓണാഘോഷത്തിന്റെ ഭാ​ഗമായാണ് ജാതി-മതഭേദമന്യേ നാടിന്റെ ഉത്സവമായ ഓണത്തെ സ്നേഹസദ്യയൊരുക്കി വരവേറ്റത്. നാട്ടിലെ സാമൂഹിക-രാഷ്ട്രിയ രംഗത്തെ പ്രമുഖരുൾപ്പെടെയുള്ളവർ ഓണസദ്യക്ക് ഒത്തുകൂടി.

മനസ്സിനും വീടിനും മതിൽ കെട്ടി വേർതിരിക്കുന്ന വർത്തമാനകാലത്ത് ഇത്തരം ആഘോഷങ്ങളും കൂടിചേരലുകളും നാടിന് അനിവാര്യമാണെന്ന് സംഘാടകർ പറഞ്ഞു.

ടി.മുത്തു കൃഷ്ണൻ, തറമ്മൽ അബ്ദുൽ സലാം, കെ.കെ.മാധവാൻ, ലിബിഷ് പൂവുള്ളതിൽ, പി.കെ.ദാമോധരൻ നായർ, ദിനേശ്.എം.എസ്സ്, വി.പിബാബു, പി.കെ.രാജൻ, കെ.അപ്പു, ധനേഷ്, അമ്മത് പൊയിലങ്ങൽ, അഷ്റഫ് എൻ.കെ, സി.കെ.ഹമീദ് എന്നിവർ നേതൃത്വം നൽകി.

Summary: Tharmamal Angadi souhridhha kootayma organised onasadhya