തറമ്മലങ്ങാടിയില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകരെ കയ്യേറ്റം ചെയ്ത നടപടിയില്‍ പ്രതിഷേധം; പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയ വ്യക്തിയെ സസ്‌പെന്റ് ചെയ്യാന്‍ ശുപാര്‍ശ
അരിക്കുളം: തറമല്‍ ശാഖ മുസ്ലിം ലീഗ് പ്രസിഡന്റ് അമ്മത് പൊയിലങ്ങല്‍, മണ്ഡലം എം.എസ്.എഫ്. വൈസ് പ്രസിഡന്റ് ശുഐബ് തറമല്‍ എന്നിവരെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ പ്രതിഷേധം. അരിക്കുളം പഞ്ചായത്ത് മുസ് ലിം ലീഗ് കമ്മറ്റിയാണ് സംഭവത്തില്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്.
സാമൂഹിക രാഷ്ടീയ മേഖലകളില്‍ ഇടപെടുന്ന നേതാക്കളെ കയ്യേറ്റം ചെയ്ത നടപടി അങ്ങേയറ്റം അപലപനീയമാണെന്നും ആരോപിച്ചു. മുസ്ലിം ലീഗ് പാര്‍ട്ടിക്ക് പൊതുസമൂഹത്തില്‍ ദുഷ്‌പേര് ഉണ്ടാക്കി, പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയ വെളിയങ്കോട് വയലില്‍ കെ.വി ജാഫറിനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്റ് ചെയ്യാനുള്ള ശാഖ കമ്മറ്റിയുടെ ആവശ്യം അംഗീകരിച്ച് അത് മേല്‍ക്കമ്മറ്റിയ്ക്ക് ശുപാര്‍ശ ചെയ്തതായും പറഞ്ഞു.
ഇ കെ അഹ് മദ് മൗലവി അധ്യക്ഷത വഹിച്ചു. സി.നാസര്‍, ആവള മുഹമ്മദ്, ബഷീര്‍ വടക്കയില്‍, കെ.എം അബ്ദുള്‍ സലാം, മനാഫ് തറമല്‍, എന്‍.കെ അഷറഫ് സംസാരിച്ചു.