നന്ദി അറിയിച്ച് വയനാട് കളക്ടർ ; അവശ്യ ഭക്ഷ്യവസ്തുക്കൾ സമയബന്ധിതമായി ക്യാമ്പിൽ എത്തിച്ചുതന്ന എല്ലാവർക്കും നന്ദി, ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഭക്ഷ്യ/മറ്റു വസ്തുക്കൾ സ്വീകരിക്കുന്നത് നിർത്തിയതായി കളക്ടർ
വയനാട്: ജില്ലയിലെ മുണ്ടക്കൈ, ചൂരൽമല എന്നീ പ്രദേശങ്ങളിൽ ഉരുളപൊട്ടലുമായി ബന്ധപ്പെട്ട് അവശ്യ ഭക്ഷ്യവസ്തുക്കളുടെ സ്ഥിരമായ വിതരണം ഉറപ്പാക്കുന്നതിന് സമയബന്ധിതമായി സഹായം നൽകിയതിന് പൊതുജനങ്ങളോടും സന്നദ്ധ സംഘടനകളോടും വയനാട് കളക്ടർ നന്ദി അറിയിച്ചു.
നിലവിൽ ആവശ്യത്തിനുള്ള ഭക്ഷ്യവസ്തുക്കൾ കളക്ഷൻ സെന്ററിൽ സംഭരിച്ചുവെച്ചിട്ടുള്ളതാണ്. ആയതിനാൽ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഭക്ഷ്യ/മറ്റു വസ്തുക്കൾ സ്വീകരിക്കുന്നത് നിർത്തിവെച്ചിട്ടുണ്ട് കലക്ടർ അറിയിച്ചു. എഫ് ബി പോസ്റ്റിലൂടെയാണ് കളക്ടർ ഇക്കാര്യം അറിയിച്ചത്.
സാമൂഹിക ഉത്തരവാദിത്തബോധവും സാമൂഹിക ഉത്തരവാദിത്തവും നിലനിർത്തുന്നതിനുള്ള നിങ്ങളുടെ പിന്തുണയ്ക്കും ഞങ്ങൾ നന്ദിയുള്ളവരാണ്. ഒരുമിച്ചുനിന്നാൽ ഏത് വെല്ലുവിളിയും നമുക്ക് തരണം ചെയ്യാനും കൂടുതൽ കരുത്തുറ്റ,അനുകമ്പയുള്ള ഒരു സമൂഹം കെട്ടിപ്പടുക്കാനും കഴിയുമെന്നും കലക്ടർ തന്റെ പോസ്റ്റിലൂടെ പറഞ്ഞു.