വിദ്യാര്‍ത്ഥിനിയെ മയക്കു മരുന്ന് നല്‍കി പീഡിപ്പിച്ച ശേഷം താമരശ്ശേരി ചുരത്തില്‍ ഉപേക്ഷിച്ച സംഭവം; പ്രതി പിടിയില്‍
താമരശ്ശേരി: താമരശ്ശേരിയില്‍ ബിരുദ വിദ്യാര്‍ത്ഥിനിയെ മയക്കു മരുന്ന് നല്‍കി പീഡിപ്പിച്ച് ചുരത്തില്‍ ഉപേക്ഷിച്ച സംഭവത്തില്‍ പ്രതി പിടിയില്‍. കല്‍പ്പറ്റ സ്വദേശിയായ ജിനാഫ് ആണ് പിടിയിലായത്. തമിഴ്‌നാട്ടില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്.
കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു ബിരുദ വിദ്യാര്‍ത്ഥിയെ കാണാതായത്. പിന്നീട് വ്യാഴായ്ച കുട്ടിയെ ചുരത്തില്‍ നിന്നും പോലീസ് കണ്ടെത്തുകയായിരുന്നു. താമരശ്ശേരിയിലെ സ്വകാര്യ കോളേജില്‍ ബിരുദത്തിന് പഠിക്കുന്ന വിദ്യാര്‍ത്ഥിനിയാണ് പീഡനത്തിന് ഇരയായത്.
കോളേജിന് സീമപത്ത് തന്നെ പേയിംഗ് ഗസ്റ്റായി താമസിക്കുകയായിരുന്നു കുട്ടി. ക്ലാസില്‍ വരാത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷത്തിലാണ് കുട്ടി വീട്ടിലെത്തിയില്ലെന്ന് മനസിലാക്കിയത്. പിന്നാലെ വീട്ടുകാര്‍ പോലീസില്‍ പരാതിപ്പെടുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ ചുരത്തില്‍ നിന്നും കണ്ടെത്തിയത്.
മയക്കു മരുന്ന് നല്‍കി വിവിധ സ്ഥലങ്ങളില്‍ കൊണ്ടു പോയി പീഡിപ്പിച്ചതായി കുട്ടി പോലീസിന് മൊഴി നല്‍കിയിരുന്നു. എറണാകുളമടക്കമുള്ള വിവിധ സ്ഥലങ്ങളിലാണ് കുട്ടിയെ കൊണ്ടുപോയി പീഡിപ്പിച്ചത്. വൈദ്യ പരിശോധനയ്ക്ക് ശേഷം കുട്ടിയെ രക്ഷിതാക്കള്‍ക്കൊപ്പം പറഞ്ഞയക്കുകയായിരുന്നു.