ദേശീയപാതയിൽ തളിപ്പറമ്പ് സ്വകാര്യബസുകൾ കൂട്ടിയിടിച്ചു; ഡ്രൈവർമാർക്ക് ​ഗുരതര പരിക്ക്, അൻപതിലധികം യാത്രക്കാർ വിവിധ ആശുപത്രികളിൽ ചികിൽസയിൽ


തളിപ്പറമ്പ: ദേശീയപാതയിൽ തളിപ്പറമ്പ് ഏഴാംമൈലിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ചു. ഇരു ബസുകളിലേയും ഡ്രൈവർമാർക്ക് ​ഗുരതര പരിക്കേറ്റു. ബസുകളിലുണ്ടായിരുന്ന അൻപതിലധികം യാത്രക്കാർ വിവിധ ആശുപത്രികളിൽ ചികിൽസ തേടി.

ഇന്ന് രാവിലെ 11 മണിയോടെ ആയിരുന്നു അപകടം. കാഞ്ഞങ്ങാട് നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന KL13 AD 4044 നമ്പർ റെയിൻ ഡ്രോപ്സ് ബസും കണ്ണൂരിൽ നിന്ന് പയ്യന്നൂരിലെക്ക് പോകുകയായിരുന്ന KL58 D1699 നമ്പർ ബസും കൂട്ടിയിടിക്കുകയായിരുന്നു.

പോലീസും ഫയർ ഫോഴ്സും സ്ഥലത്ത് എത്തി. നാട്ടുകാരുടെ സഹായത്തോടെ പരിക്കേറ്റവരെ ബസിനുള്ളിൽ നിന്നും പുറത്തെത്തിച്ചു. ഇവരെ തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രികളിലും പരിയാരം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു.

Description: Thaliparambu private buses collided on the national highway; Drivers seriously injured, more than 50 passengers undergoing treatment at various hospitals