തലശ്ശേരി ജനറൽ ആശുപത്രിയിലെ ഒ പി ടിക്കറ്റ് നിരക്ക് വർധിപ്പിക്കുന്നു
തലശ്ശേരി: തലശ്ശേരി ജനറൽ ആസ്പത്രിയിലെ ഒ പി ടിക്കറ്റ് നിരക്ക് വർധിപ്പിക്കുന്നു. ആശുപത്രി വികസന സമിതി യോഗത്തിലാണ് തീരുമാനം. നിലവിൽ അഞ്ച് രൂപയാണ് ഒ പി ടിക്കറ്റ് നിരക്ക്. ഇത് 10 രൂപയാക്കി ഉയർത്താനാണ് തീരുമാനം. അംഗങ്ങളുടെ വിയോജനക്കുറിപ്പോടെയാണ് നിരക്ക് വർധിപ്പിക്കാൻ ധാരണയായത്.
സമീപ പ്രദേശങ്ങളിലെ ഗവ. ആശുപത്രികളിലും ഒ പി ടിക്കറ്റ് നിരക്ക് 10 രൂപയാണ്. ഇതേ തുടർന്നാണ് തലശ്ശേരി ജനറൽ ആശുപത്രിയിലെ ഒ പി ടിക്കറ്റ് നിരക്കും വർധിപ്പിക്കുന്നത്. ഇത് ഉടനെ പ്രാബല്യത്തിൽ വരും.
നഗരസഭാധ്യക്ഷ കെ.എം.ജമുനാറാണിയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ സ്പീക്കർ എ.എൻ.ഷംസീർ എം.എൽ.എ., ആശുപത്രി സൂപ്രണ്ട് ഡോ. വി.കെ രാജീവൻ, ആർ.എം.ഒ ഡോ. വി.എസ് ജിതിൻ, വികസനസമിതി അംഗങ്ങളായ എം.പി അരവിന്ദാക്ഷൻ, കെ.എ ലത്തീഫ്, എം.പി.സുമേഷ്, പൊന്ന്യം കൃഷ്ണൻ, വാഴയിൽ വാസു എന്നിവർ പങ്കെടുത്തു.