ആഘോഷങ്ങള്‍ക്കായി നാടൊരുങ്ങി; ഓർക്കാട്ടേരി ശിവ-ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി ഉത്സവം 26 മുതൽ


വടകര: ഓർക്കാട്ടേരി ശിവ – ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി ഉത്സവം 26ന് കൊടിയേറും. രാവിലെ 12ന് ഭഗവതിക്ക് കാച്ചിസമർപ്പണം നടക്കും. വൈകീട്ട് നാല് മണിക്കാണ് കൊടിയേറ്റം. 6.30ന് നടക്കുന്ന സാംസ്കാരികസമ്മേളനം ഷാഫി പറമ്പിൽ എം.പി ഉദ്ഘാടനം ചെയ്യും. കെ.കെ രമ എം.എൽ.എ, മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ് എം.ആർ മുരളി എന്നിവർ മുഖ്യാതിഥികളാകും. തുടര്‍ന്ന്‌ കടത്തനാട് കലാക്ഷേത്ര അക്കാദമി ഓഫ് ആർട്സ് ഫോർ കെ ത്രില്ലർ മെഗാ ഇവന്റ് അരങ്ങേറും.

27ന് വൈകീട്ട് ആറിന് നടക്കുന്ന സാംസ്കാരിക സമ്മേളനം വൈദ്യുതിമന്ത്രി കെ. കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്യും. ഒൻപതിന് സോപാനം ആർട്സ് അക്കാദമിയുടെ തരംഗ് ടു കെ. മെഗാ ഇവന്റ്, ഏഴിന് പ്രഭാഷണം, 28ന് രാത്രി 9.30-ന് രാദ്രരമിക സംഗീതകുടുംബകം ഓർക്കാട്ടേരി മർച്ചന്റ്‌സ്‌ അസോസിയേഷൻ വനിതാ വിങ് അവതരിപ്പിക്കുന്ന കലാവിരുന്ന് എന്നിവ അരങ്ങേറും. 31 വരെയാണ്‌ ഉത്സവം.

താലപ്പൊലി ഉത്സവത്തോടനുബന്ധിച്ചുള്ള ചന്ത 26 മുതൽ ഫെബ്രുവരി അഞ്ചുവരെ ഉണ്ടാകും. 29ന് ഒൻപതിന് വൈഗാ മഹേഷ് ഒരുക്കുന്ന സംഗീതസദസ്സ് അരങ്ങേറും, 30-ന് നടക്കുന്ന പരിപാടിയിൽ വടകര ഡിവൈ.എസ്.പി. ആർ. ഹരിപ്രസാദ് മുഖ്യാതിഥിയാകും. 9.30-ന് നാദബ്രഹ്മം കലാക്ഷേത്ര അവതരിപ്പിക്കുന്ന ദി മെഗാ ഇവന്റ്‌ ഗാൻസ് പ്രോഗ്രാം നടക്കും. 31ന് രാത്രി എട്ടിന് വൈക്കം വിജയലക്ഷ്മി നയിക്കുന്ന ഫ്യൂഷൻ നൈറ്റ് അരങ്ങേറും.

പത്രസമ്മേളനത്തിൽ ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് ഇ.പ്രഭാകരൻ നമ്പ്യാർ, കുനിയിൽ രവീന്ദ്രൻ, സി.കെ. രാജീവൻ, എൻ. ബാബു, പുതിയെടുത്ത് കൃഷ്ണൻ എന്നിവർ പങ്കെടുത്തു.

Description: Thalapoli Utsav at Orkattery Temple from 26th