‘അസ്സയിനാര്‍ പൊതു പ്രവര്‍ത്തകന് വേണ്ട എല്ലാ ഗുണങ്ങളും ഒത്തുചേര്‍ന്ന വ്യക്തി’; തച്ചന്‍ കുന്ന് പറമ്പില്‍ അസ്സയിനാര്‍ അനുശോചനം സംഘടിപ്പിച്ചു


തച്ചന്‍ കുന്ന്പറമ്പ്: തച്ചന്‍ കുന്ന് പറമ്പില്‍ വുഡ് ഇന്‍ഡസ്ട്രീസ് ഉടമ പറമ്പില്‍ അസ്സയിനാര്‍ അനുശോചനം നടത്തി. മുന്‍സിപ്പല്‍ ചെയര്‍മാന്‍ വടക്കയില്‍ ഷഫീഖ് അധ്യക്ഷനായി. ജനപ്രതിധികളും വിവിധ രാഷ്ട്രീയ നേതാക്കളും സാംസ്‌ക്കാരിക പ്രവര്‍ത്തകരും വ്യാപാരി വ്യവസായി പ്രതിനിധികളും പെങ്കെടുത്തു.

ഒരു പൊതു പ്രവര്‍ത്തകന് വേണ്ട എല്ലാ ഗുണങ്ങളും ഒത്തിണങ്ങിയ വ്യക്തിയായിരുന്നു പറമ്പില്‍ അസ്സയിനാറെന്ന് കെ.പി.സി.സി മെമ്പര്‍ മഠത്തില്‍ നാണു മാസ്റ്റര്‍ പറഞ്ഞു.

കുറുമണ്ണില്‍ രവീന്ദ്രന്‍ സ്വാഗതം പറഞ്ഞു. കാര്യാട്ട് ഗോപാലന്‍ (കൗണ്‍സിലര്‍), മംത്തില്‍ അബ്ദുറഹിമാന്‍, പി.ടി രാഘവന്‍, എം.വി ബാബു, നാരായണന്‍ കാര്യാട്ട്, മുജേഷ് ശാസ്ത്രി, ആര്‍.വി ഷാജി, അശോകന്‍ മാസ്റ്റര്‍ മാതാണ്ടി , മലയില്‍ അബ്ദുറഹിമാന്‍, കുഞ്ഞിക്കണാരന്‍ നാഗത്ത് എന്നിവര്‍ സംസാരിച്ചു.