പ്രത്യേക ശ്രദ്ധയ്ക്ക്, പേരാമ്പ്ര ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ വിവിധയിടങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും


പേരാമ്പ്ര: പേരാമ്പ്ര ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ വിവിധയിടങ്ങളില്‍ നാളെ (08-05-2023)വൈദ്യുതി മുടങ്ങുമെന്ന് കെ.എസ്.ഇ.ബി അധികൃതര്‍ അറിയിച്ചു.

പേരാമ്പ്ര സബ് സ്റ്റേഷന്‍ മുതല്‍ പേരാമ്പ്ര മാര്‍ക്കറ്റ് പരിസരം വരെയും പൈതോത്ത് റോഡിന്റെ തുടക്കത്തിലായും കിഴിഞ്ഞാണ്യം ഡിസ്ട്രിബ്യൂഷന്‍ ട്രാന്‍സ്‌ഫോര്‍മറിന് കീഴിലുള്ള ഭാഗങ്ങളിലുമാണ് വൈദ്യുതി മുടങ്ങുക.

രാവിലെ 8.30 മുതല്‍ ഉച്ചയ്ക്ക് 2 മണി വരെ എച്ച്.ടി. ലൈന്‍ ജോലികള്‍ നടക്കുന്നതിന്റെ ഭാഗമായാണ് വൈദ്യുതി തടസപ്പെടുന്നത്.

summary: There will be power outage at various places in Perambra electric section tomorrow