മലമ്പുഴ ഗിരിവികാസില്‍ വിവിധ വിഷയങ്ങളിൽ താത്ക്കാലിക അധ്യാപക നിയമനം; യോ​ഗ്യതകൾ എന്തെല്ലാമെന്ന് നോക്കാം…


കോഴിക്കോട്: മലമ്പുഴ ഗിരിവികാസില്‍ പാചകക്കാരി, അധ്യാപകർ തസ്തികകളിൽ താത്ക്കാലിക നിയമനം.

പട്ടികവർഗ്ഗ വിദ്യാർത്ഥികളുടെ പ്ലസ്ടു പഠനത്തിന് മലമ്പുഴയിൽ പ്രവർത്തിക്കുന്ന ഗിരിവികാസിൽ അധ്യാപക ഒഴിവുകളിലേക്കുള്ള ഇന്റർവ്യൂ നവംബർ 7 ന് രാവിലെ 10 മണിക്ക് നെഹ്‌റു യുവ കേന്ദ്ര ഓഫീസിൽ വെച്ച് നടത്തും. ഫിസിക്സ്‌, കെമിസ്ട്രി, ബയോളജി, കമ്പ്യൂട്ടർ സയൻസ്, ഇംഗ്ലീഷ്, മാത്‍സ്, ജോഗ്രഫി, പൊളിറ്റിക്സ്, കോമേഴ്‌സ്, ഹ്യുമാനിറ്റീസ് വിഷയങ്ങളിൽ ബിരുദാനന്തര ബിരുദവും ബി എഡുമാണ് യോഗ്യത. ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വാർഡൻ നിയമനത്തിനുള്ള ഇന്റർവ്യൂ നവംബർ 8 രാവിലെ 10 മണിക്ക് നെഹ്‌റു യുവ കേന്ദ്ര ഓഫീസിൽ നടത്തും. ബിരുദമാണ് യോഗ്യത. പട്ടിക വർഗക്കാർക്ക് മുൻഗണന ലഭിക്കും. പ്രായപരിധി 50 വയസ്സ്. അപേക്ഷകർ ബയോഡാറ്റയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രവർത്തിപരിചയം, ജാതി, വയസ്സ് എന്നിവ തെളിയിക്കുന്ന ഒറിജിനൽ രേഖ, ഫോട്ടോകോപ്പി എന്നിവ സഹിതം ഹാജരാകണം. വിശദ വിവരങ്ങൾക്ക്‌ : 6282296002

പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ താമസിച്ചു പഠിക്കുന്ന മലമ്പുഴ ഗിരിവികാസില്‍ പാചകക്കാരിയുടെ ഒഴിവുണ്ട്. പ്രായപരിധി 50 വയസ്സ്. മുന്‍പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. താമസിച്ചു ജോലി ചെയ്യാന്‍ താല്പര്യമുള്ളവര്‍ക്ക് മാത്രമാണ് അവസരം. അപേക്ഷകര്‍ വയസ്സ്, വിദ്യാഭ്യാസ യോഗ്യത അഞ്ചാം ക്ലാസ്, പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റുകളുമായി നവംബര്‍ എട്ടിന് രാവിലെ 10 മണിക്ക് പാലക്കാട് നെഹ്‌റു യുവ കേന്ദ്ര ഓഫീസില്‍ നടക്കുന്ന കൂടിക്കാഴ്ചക്ക് നേരിട്ട് എത്തണമെന്ന് നെഹ്‌റു യുവ കേന്ദ്ര ജില്ലാ യൂത്ത് ഓഫീസര്‍ അറിയിച്ചു. വിശദവിവരങ്ങള്‍ക്ക്- 6282296002.

Summary: temporary teachers vacancy in Malampuzha Girivikas