ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ താത്ക്കാലിക അധ്യാപക നിയമനം; വിശദമായി നോക്കാം


കോഴിക്കോട്: ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ താത്ക്കാലിക അധ്യാപകരെ നിയമിക്കുന്നു. സ്‌കൂളുകളും വിഷയങ്ങളും യോഗ്യതാ മാനദണ്ഡങ്ങളും ചുവടെ.

  • മാനന്തവാടി ഗവ. കോളേജിൽ 2022-23 അക്കാദമിക് വർഷത്തിൽ മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, കെമിസ്ട്രി, ഇലക്ട്രോണിക്‌സ് വിഷയങ്ങളിൽ അതിഥി അധ്യാപകരെ നിയമിക്കുന്നു. അപേക്ഷകർക്ക് യു.ജി.സി നിഷ്‌കർഷിക്കുന്ന യോഗ്യതയും, കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഉപഡയറക്ടറേറ്റിൽ പേര് രജിസ്റ്റർ ചെയ്തവരും ആയിരിക്കണം. താത്പര്യമുള്ളവർക്ക് വിശദമായ ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും, പകർപ്പും സഹിതം അതത് തീയതികളിൽ നേരിട്ട് ഹാജരാകാം.ഫിസിക്‌സ്: മേയ് 30 ന് രാവിലെ 10 മുതൽ 12.30 വരെ, കെമിസ്ട്രി: ഉച്ചയ്ക്ക് 1.30 മുതൽ വൈകിട്ട് 3.30 വരെ, മാത്തമാറ്റിക്‌സ്: 31ന് രാവിലെ 10 മുതൽ 12.30 വരെ, ഇലക്ട്രോണിക്‌സ്: ജൂൺ ഒന്നിന് രാവിലെ 10 മണി.

 

  • പാലത്ത് ഗവ. വെൽഫയർ എൽ.പി സ്‌കൂളിൽ ഒഴിവുള്ള എൽ.പി.എസ്.ടി തസ്തികയിലേക്ക് താത്കാലിക അധ്യാപക നിയമനത്തിനുള്ള അഭിമുഖം മേയ് 30ന് രാവിലെ 10.30ന് സ്‌കൂൾ ഓഫീസിൽ നടക്കും. താത്പര്യമുള്ളവർക്ക് അസ്സൽ സർട്ടിഫിക്കറ്റുകളുമായി പങ്കെടുക്കാം.

 

  • അയനിക്കാട് ഗവ. വെൽഫെയർ എൽ.പി. സ്കൂളിൽ 27-ന് അധ്യാപക അഭിമുഖം നടത്തുന്നു. എൽ.പി.എസ്.ടി. തസ്തികയിലേക്ക് 10 മണിക്കും എൽ.പി. അറബിക്കിന് 11.30-നുമാണ് അഭിമുഖം.

 

  • ബേപ്പൂർ സൗത്ത് ഗവ. എൽ.പി. സ്കൂളിൽ ദിവസവേതനാടിസ്ഥാനത്തിൽ രണ്ട് അധ്യാപകരുടെ ഒഴിവ്. കൂടിക്കാഴ്ചയ്ക്ക് വ്യാഴാഴ്ച രാവിലെ 10.30-ന് സ്കൂളിൽ യോഗ്യതാ സർട്ടിഫിക്കറ്റുകളുമായി എത്തിച്ചേരണമെന്ന് പ്രധാനാധ്യാപിക മേരിമോളി അറിയിച്ചു.
  • ഇരിങ്ങല്ലൂർ ഗവ.എൽ.പി. സ്കൂളിൽ (പന്തീരാങ്കാവ്) എൽ.പി.എസ്.എ. (രണ്ട്), അറബിക് (ഒന്ന്) താത്കാലിക അധ്യാപക ഒഴിവിലേക്ക് ഇന്റർവ്യൂ നടത്തും. 28-ന് രാവിലെ 11-ന് എൽ.പി.എസ്.എ., 12 മണിക്ക് അറബിക് അഭിമുഖം.
  • പെരുമണ്ണ ഇ.എം.എസ്. ഗവ. ഹയർസെക്കൻഡറി സ്കൂളിൽ എച്ച്.എസ്.ടി. പാർട്ട് ടൈം ലാഗ്വേജ് ടീച്ചർ (സംസ്കൃതം), എച്ച്.എസ്.ടി. (ഇംഗ്ലീഷ്) അധ്യാപക ഇൻറർവ്യൂ 26-ന് 10 മണി. ഫോൺ: 0495-2433844.

 

  • ചെറുവണ്ണൂർ ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ മലയാളം, അറബിക്, യു.പി. വിഭാഗം, എൽ.പി. വിഭാഗം അധ്യാപക ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തും. ഇന്റർവ്യൂ 26-ന് രാവിലെ 10 മണിക്ക് സ്കൂൾ ഓഫീസിൽ.

 

  • കിണാശ്ശേരി ഗവ. ഹൈസ്കൂളിൽ യു.പി.എസ്.എ. വിഭാഗത്തിലുള്ള ഒഴിവുകളിലേക്ക് 26-ന് വ്യാഴാഴ്ച രാവിലെ 9.30-ന്‌ അഭിമുഖം നടത്തും.

ഉച്ചയ്ക്ക് രണ്ടിന് ജൂനിയർ അറബിക്‌ ടീച്ചർ (യു.പി.എസ്.എ.), വൈകീട്ട് മൂന്നിന് എച്ച്.എസ്.എ. അറബിക്‌ ഒഴിവിലേക്കും അഭിമുഖം നടത്തും.

താത്‌പര്യമുള്ള ഉദ്യോഗാർഥികൾ ഒറിജിനൽ സർട്ടിഫിക്കറ്റുകളും കോപ്പികളും പി.എസ്.സി. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർ ഔദ്യോഗിക സാക്ഷ്യപത്രവും മുൻപരിചയസർട്ടിഫിക്കറ്റുകളുമായി അഭിമുഖ സമയത്ത് ഹാജരാകണമെന്ന് ഹെഡ്മിസ്ട്രസ് കെ.കെ. റീന പറഞ്ഞു.

 

  • ഫാറൂഖ് ട്രെയിനിങ് കോളേജിൽ ജനറൽ എജ്യുക്കേഷൻ, ഫിസിക്കൽ സയൻസ് എജ്യുക്കേഷൻ, നാച്വറൽ സയൻസ് എജ്യുക്കേഷൻ എന്നീ വിഭാഗങ്ങളിൽ താത്കാലിക അധ്യാപക ഒഴിവ്. ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന രേഖകളുമായി 30-ന് രാവിലെ 10 മണിക്ക് കോളേജിൽ അഭിമുഖത്തിന് ഹാജരാവണമെന്ന് പ്രിൻസിപ്പൽ ഡോ. ടി. മുഹമ്മദ് സലിം അറിയിച്ചു.

(അഭിമുഖത്തിന് പോകുന്നതിന് മുമ്പായി ഉദ്യോഗാര്‍ത്ഥികള്‍ അതത് സ്‌കൂളുകളില്‍ വിളിച്ച് ഇന്റര്‍വ്യൂ തിയ്യതി ഉറപ്പുവരുത്തേണ്ടതാണ്.)