സംഗീതകച്ചേരിക്കൊപ്പം ലളിതാസഹസ്രനാമാർച്ചനയും വിശേഷാൽ പൂജകളും; നവരാത്രി ആഘോഷങ്ങള്‍ക്കായി ഒരുങ്ങി വടകരയിലെ ക്ഷേത്രങ്ങൾ, ഇത്തവണ വിപുലമായ പരിപാടികള്‍


വടകര: ഭക്തിഗാനസുധയും വിശേഷാല്‍ പുജകളുമടക്കം നവരാത്രി ആഘോഷങ്ങള്‍ക്ക് വടകരയില്‍ ഇത്തവണ വിപുലമായ പരിപാടികള്‍. ലോകനാര്‍കാവ്, ഭഗവതി കോട്ടക്കല്‍ അടക്കമുള്ള ക്ഷേത്രങ്ങള്‍ നവരാത്രി ആഘോഷങ്ങളുടെ അവസാനഘട്ട ഒരുക്കത്തിലേക്ക് കടക്കുകയാണ്. നാളെ മുതലാണ് നവരാത്രി ആരംഭിക്കുന്നത്. വടകര ഭഗവതി കോട്ടക്കൽ ക്ഷേത്രത്തിൽ മൂന്നുമുതൽ 13 വരെ നവരാത്രി ഉത്സവം നടക്കും. എല്ലാദിവസവും വൈകീട്ട് 5.30 മുതൽ ആറുവരെ ലളിതാസഹസ്രനാമാർച്ചനയുണ്ടാകും. ഒക്ടോബര്‍ മൂന്നിന് വൈകീട്ട് ആറ് മണി മുതല്‍ ശാസ്ത്രീയ സംഗീതക്കച്ചേരി, 7.30 മുതൽ ഭക്തിഗാനസുധ, ഒക്ടോബര്‍ നാലിന് രാവിലെ 5.30 മുതൽ ലളിതാസഹസ്രനാമാർച്ചന, ആറ് മണി മുതൽ സോപാനസംഗീതം, ഏഴ്‌ മണി മുതൽ ഭക്തിഗാനസുധ എന്നിവയുണ്ടാകും.

ഒക്ടോബര്‍ അഞ്ചിന് വൈകീട്ട് 5.30 മുതൽ ഭജന, ഏഴ്‌ മണി മുതൽ ഭക്തിഗാനാമൃതം, ഒക്ടോബര്‍ ആറിന് ആറു മണി മുതൽ സംഗീതാർച്ചന, 7.30 മുതൽ ഭക്തിഗാനസുധ, ഒക്ടോബര്‍ ഏഴിന് വൈകീട്ട് ആറ് മണി മുതൽ ഭജന, 7.30 മുതൽ സംഗീതക്കച്ചേരി, ഒക്ടോബര്‍ എട്ടിന് വൈകീട്ട് 6.30 മുതൽ സംഗീതക്കച്ചേരി, 7.30 മുതൽ വന്ദേമുകുന്ദം ഭക്തിഗാനപരിപാടി എന്നിവയുണ്ടാകും.

ഒക്ടോബര്‍ ഒൻപതിന് വൈകീട്ട് ആറു മണി മുതൽ ‘സുമേരു സന്ധ്യാഗായകൻ’, 7.30-ന് സെമിക്ലാസിക്കൽ ഭജൻസ്, ഒക്ടോബര്‍ പത്തിന് വൈകീട്ട് 6.30 മുതൽ സംഗീതാർച്ചന, 7.30 മുതൽ ഭക്തിഗാനസുധ, ഒക്ടോബര്‍ 11ന് നാലുമുതൽ ഗ്രന്ഥംവെപ്പ്, ആറുമുതൽ ഭക്തിഗാനം, ഏഴിന് സംഗീതക്കച്ചേരി, ഒക്ടോബര്‍ 12ന് രാവിലെ 7.30 മുതൽ യു. ജയന്റെ നേതൃത്വത്തിൽ പഞ്ചരത്‌നകീർത്തനങ്ങൾ, ഒൻപത് മണി മുതല്‍ സംഗീതാമൃതം, 3.30-ന് സംഗീതാർച്ചന, വൈകീട്ട് നാലുമുതൽ വാഹനപൂജ, ആറുമുതൽ ഭക്തിഗാനസുധ, 13ന് കാലത്ത് അഞ്ചിന്‌ വിദ്യാരംഭം, എഴുത്തിനിരുത്ത് എന്നിവയുണ്ടാകും.

ലോകനാർകാവ് ക്ഷേത്രത്തിലും ഇത്തവണ നവരാത്രി ഉത്സവത്തിന് വിപുലമായ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്‌. മൂന്നുമുതൽ 13 വരെ ക്ഷേത്രത്തില്‍ നവരാത്രി സംഗീതോത്സവം നടക്കും. ചെമ്പൈ സംഗീതമണ്ഡപത്തിലാണ് മൂന്നിന് വൈകീട്ട് 6.30ന് ഉദ്ഘാടനം, തുടര്‍ന്ന്‌ ഏഴു മണിക്ക് ശ്രീലത രതീഷിന്റെ സംഗീതക്കച്ചേരി. നാലിന് വൈകീട്ട് ഏഴുമണിക്ക് സംഗീതിക സ്കൂൾ ഓഫ് മ്യൂസിക്കിന്റെ സംഗീതാരാധന, അഞ്ചിന് വൈകീട്ട് 6.30ന് സംഗീതാരാധന, ഏഴിന് ഷൈനി വേണുഗോപാലിന്റെ സംഗീതക്കച്ചേരി, ആറിന് വൈകീട്ട് 6.30ന് സംഗീതാരാധന, ഏഴിന് സംഗീതം പത്മനാഭന്റെ സംഗീതക്കച്ചേരി, ഏഴിന് വൈകീട്ട് 6.30ന് സംഗീതാരാധന, ഏഴിന് ധ്വനി വടകരയുടെ സംഗീതക്കച്ചേരി, എട്ടിന് വൈകീട്ട് ഗാനാഞ്ജലി നൃത്തവിദ്യാലയത്തിന്റെ സംഗീതാരാധന, ഒൻപതിന് വൈകീട്ട് 6.30ന് സംഗീതാരാധന, ഏഴിന് ആർദ്ര വി. അനിലിന്റെ സംഗീതക്കച്ചേരി, 10ന് പൂജവെപ്പുദിവസം വൈകീട്ട് 6.30ന് സംഗീതാരാധന, ഏഴിന് എം.ടി. ശിവദാസന്റെ സംഗീതക്കച്ചേരി എന്നിവയുണ്ടാകും.

ഒക്ടോബര്‍ 11ന് വൈകീട്ട് 5.30-ന് പുറമേരി രേവതി നൃത്തവിദ്യാലയത്തിന്റെ സംഗീതാരാധന, ഏഴിന് രാമചന്ദ്രന്റെ സംഗീതക്കച്ചേരി, മഹാനവമിയായ 12ന് രാവിലെ 9ന് യു. ജയന്റെ സംഗീതക്കച്ചേരി, തുടർന്ന് പഞ്ചരത്നകൃതികൾ, സംഗീതക്കച്ചേരി, ഭക്തിഗാനാമൃതം, വയലിൻ ഗ്രൂപ്പ് കച്ചേരി, വൈകീട്ട് ആറുമണിമുതൽ വാഹനപൂജ, 6.30ന് സംഗീതാരാധനയും ഏഴിന് സതീശൻ നമ്പൂതിരിയുടെ സംഗീതക്കച്ചേരി. 13ന് വിജയദശമിദിനത്തിൽ എഴുത്തിനിരുത്ത്, രാവിലെ 7.30ന് സംഗീതാരാധന, ഒൻപതിന് മണിക്കുനി രാജീവൻ നയിക്കുന്ന ഭക്തിഗാനസുധ, വൈകീട്ട് 6.30-ന് ഡോ. ഹർഷൻസ് സ്‌കൂൾ ഓഫ് ഡാൻസിന്റെ നൃത്താർച്ചന എന്നിവയുണ്ടാകും.

നല്ലാടത്ത് പരദേവതാ-ഭഗവതി ക്ഷേത്രം

പുതുപ്പണം: നല്ലാടത്ത് പരദേവതാ-ഭഗവതി ക്ഷേത്രത്തിൽ 11ന് വൈകീട്ട് ഗ്രന്ഥം വെപ്പോടുകൂടി വിശേഷാൽ പൂജകൾ തുടങ്ങും. 12ന് വാഹനപൂജ, ആയുധപൂജ, വിജയദശമി ദിവസമായ 13ന് വിദ്യാരംഭം, എഴുത്തിനിരുത്ത്, ഗ്രന്ഥമെടുപ്പ് എന്നിവയുമുണ്ടാകും.

എടവന പരദേവതാ ക്ഷേത്രം

ഏറാമല: എടവന പരദേവതാ ക്ഷേത്രത്തിൽ മൂന്ന് മുതൽ 13 വരെ ഗണപതിഹോമം, സ്വരസ്വതിപൂജ, ലളിതാ സഹസ്രനാമ അർച്ചന, ഗ്രന്ഥംവെപ്പ്, വാഹന പൂജ, വിദ്യാരംഭം എന്നിവയുണ്ടാകും.

Description: Temples in Vadakara gear up for Navratri celebrations