മേപ്പയ്യൂർ ഗവ: വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്‌കൂളിൽ അധ്യാപക ഒഴിവ്


മേപ്പയ്യൂർ: മേപ്പയ്യൂർ ഗവ: വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്‌കൂളിലെ ഹൈസ്കൂൾ വിഭാഗത്തിൽ വിവിധ വിഷയങ്ങളിൽ താൽക്കാലിക അധ്യാപക ഒഴിവുകളിലേക്കും എഫ്‌.ടി.എം ഒഴിവുകളിലേക്കും മെയ് 30 തിങ്കളാഴ്ച കൂടിക്കാഴ്ച നടത്തുന്നു.

ഹിന്ദി, ഗണിത ശാസ്ത്രം രാവിലെ 9.30, സോഷ്യൽ സയൻസ് 10.30, മലയാളം 11 .30, എഫ്.ടി.എം 1.30 എന്നിങ്ങനെയാണ് കൂടിക്കാഴ്ചയുടെ സമയം. യോഗ്യരായ ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം കൃത്യ സമയത്ത് ഓഫീസിൽ ഹാജരാകണം.