22ന് അധ്യാപക സർവ്വീസ് സംഘടന സമര സമിതി പണിമുടക്ക്; വടകരയില്‍ 51 അംഗ സമര സഹായ സമിതി


വടകര: അധ്യാപക സർവ്വീസ് സംഘടന സമര സമിതി 22ന് നടത്തുന്ന സൂചന പണിമുടക്ക് സമരം വിജയിപ്പിക്കുന്നതിനായി വടകരയില്‍ രൂപീകരിച്ച സമര സഹായ സമിതി യോഗം എ.ഐ.ടി.യു.സി സംസ്ഥാന വർക്കിംങ്ങ് കമ്മിറ്റി അംഗം പി.സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു.

പങ്കാളിത്ത പെൻഷൻ പിൻവലിക്കാനുള്ള സർക്കാർ തീരുമാനം നടപ്പിലാക്കി പഴയ പെൻഷൻ പുനസ്ഥാപിക്കുക, 12ാം ശബള പരിഷ്ക്കരണ കമ്മീഷൻ നടപടികൾ ആരംഭിക്കുക, ക്ഷാമബത്ത, ശമ്പള പരിഷ്കരണ കുടിപ്പികൾ പൂർണ്ണമായും അനുവദിക്കുക, ലീവ് സറണ്ടർ മരവിപ്പിച്ച നടപടികൾ പിൻവലിക്കുക, മെഡിസെപ്പ് സർക്കാർ ഏറ്റെടുക്കുക, കേരളത്തോടുള്ള കേന്ദ്ര സർക്കാറിൻ്റെ സാമ്പത്തിക വിവേചനം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ടാണ് സമിതി സമരം നടത്തുന്നത്.

യോഗത്തിൽ എൽ.വി ബാബു സ്വാഗതവും, എ.കെ.എസ്‌.ടി.യു നേതാവ് പി.അനീഷ് അദ്ധ്യക്ഷതയും വഹിച്ചു. കെ.ജി.ഒ.എഫ് നേതാവ് അനീഷ് ഫ്രാൻസിസ്, ജോയിൻ്റ് കൗൺസിൽ സംസ്ഥാന കമ്മിറ്റി അംഗം റാം മനോഹർ, പെൻഷനേഴ്സ് കൗൺസിൽ അംഗം കെ.ജയപ്രകാശ്, ആർ.സത്യനാഥൻ, എൻ.കെ മോഹനൻ, വിജീഷ്.ടി.എം, അമൃതരാജ് എന്നിവർ സംസാരിച്ചു.

സമര സഹായ സമിതി ചെയർമാനായി ഇ.രാധാകൃഷ്ണനേയും, കൺവീനറായി കെ.അമൃതരാജ് എന്നിവരെയും ഉൾപ്പെടുത്തി 51 അംഗ സമര സഹായ സമിതി രൂപവത്കരിച്ചു.

Description: Teachers Service Organization Strike Committee to strike on 22nd