അധ്യാപന ജോലി താത്പര്യമുള്ളവരുടെ ശ്രദ്ധയ്ക്ക്, ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ താത്ക്കാലിക അധ്യാപക നിയമനം; വിശദാംശങ്ങൾ


കോഴിക്കോട് : മെഡിക്കൽ കോളേജ് കാമ്പസ് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ അധ്യാപക ഒഴിവുണ്ട്. ഏഴിന് എൽ.പി.എസ്.ടി.- 10 മണി, യു.പി.എസ്.ടി. -11, എച്ച്.എസ്.ടി.(ഫിസിക്കൽ സയൻസ്) -12, എച്ച്. എസ്.ടി. (ഡ്രോയിങ്)- രണ്ട് എന്നിങ്ങനെയാണ് അഭിമുഖം. ഫോൺ: 0495-2355327.

താമരശ്ശേരി രാരോത്ത് ഗവ. മാപ്പിള ഹൈസ്കൂളിൽ എച്ച്.എസ്.ടി. (സോഷ്യൽ സയൻസ്) വിഭാഗം ഒഴിവിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ താത്കാലിക അധ്യാപകരെ നിയമിക്കുന്നതിനായുള്ള അഭിമുഖം വെള്ളിയാഴ്ച രാവിലെ 9.30-ന് സ്കൂളിൽ നടക്കും.